'നന്നായിട്ട് പടം വരക്കണം'....സലിംകുമാറിന് മറുപടിയുമായി ജ്യോതിർമയി

ഹാരാജാസിൽ ഒറ്റക്ക് നിന്ന് പടം വരച്ച കുട്ടി എന്ന സലിംകുമാറിന്റെ ട്രോളിന് മറുപടിയുമായി നടി ജ്യോതിർമയി. സലിംകുമാർ വര നന്നാക്കാൻ പറഞ്ഞതുകൊണ്ടാണ് ശ്രദ്ധിച്ചതെന്നും നന്നാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ജ്യോതിർമയി എഴുത്തുകാരൻ സി.ആർ ഓമനക്കുട്ടന്റെ പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞു.

സലിംകുമാർ ഒരു നടൻ എന്നതിൽ ഉപരി സി. ആർ ഓമനക്കുട്ടൻ എന്ന ഞങ്ങളുടെ അച്ഛന്റെ പ്രിയ ശിഷ്യനാണ്. സലീമേട്ടൻ അന്ന് പറഞ്ഞതുകൊണ്ട് ഞാൻ കുറച്ച് വര നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് വര നന്നാക്കാനായത്. ഇല്ലെങ്കിൽ ഞാൻ എവിടെയോ പോയേനേ- ജ്യോതിർമയി പറഞ്ഞു.

സി.ആർ ഓമനക്കുട്ടന്റെ പുസ്തകപ്രകാശനച്ചടങ്ങിലാണ് സലിം കുമാർ ജ്യോതിർമയിയെ ആദ്യമായി മാഹാരാജാസിൽ കണ്ട കഥ വിവരിച്ചത്. 'ഒരു ദിവസം ഓമനക്കുട്ടൻ മാഷും ഞാനും കൂടി കാന്റീനിൽനിന്ന് ചായ കുടിച്ചിട്ട് വരുമ്പോൾ മഹാരാജാസിൽ ഒരു പെയിന്റിങ് മത്സരം നടക്കുകയാണ്. ഒരുപാടുപേർ പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്നു. കുറെ കുട്ടികൾ പ്രോത്സാഹിപ്പിക്കാനുമുണ്ട്. നോക്കുമ്പോൾ ഒരു പെൺകുട്ടി മാത്രം ഒറ്റക്ക് നിന്ന് വരക്കുന്നു. അടുത്തൊന്നും ആരുമില്ല. ബാക്കി എല്ലാ സ്ഥലത്തും നിറയെ ആളുകളുണ്ട്. ഞാൻ അവളുടെ അടുത്തുപോയി , എന്നിട്ട് ഞാൻ ചോദിച്ചു ‘‘മോളെ, മോളുടെ അടുത്ത് ആരും ഇല്ലാത്തത് എന്താണെന്ന് മനസ്സിലായോ? അവിടെല്ലാം നിറയെ ആൾക്കാർ നിൽക്കുന്നുണ്ടല്ലോ. നന്നായിട്ട് പടം വരയ്ക്കണം. എന്നാലേ ഇതുപോലെ നിറയെ ആളുകൾ അടുത്തു കൂടൂ’’. ആ പെൺകുട്ടിയാണ് പിൽക്കാലത്ത് വലിയ നടിയായും അമൽ നീരദിന്റെ ഭാര്യയായും മാറിയ ജ്യോതിർമിയി എന്നുളള ഒരു സത്യം ഞാൻ വെളിപ്പെടുത്തുകയാണ്. പിന്നീട് ജ്യോതിർമയി പടം വരച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. എന്തായാലും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്'; സലിം കുമാര്‍ പറഞ്ഞു.

Tags:    
News Summary - Jyothirmayi Reply about Salim Kumar's Troll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.