നടൻ കൊല്ലം സുധിക്കൊപ്പം കാർ അപകടത്തിൽപ്പെട്ട ബിനു അടിമാലിയുടെയും മഹേഷിന്റെയും ആരോഗ്യ സ്ഥിതിയെ കുറിച്ച് കലാഭവൻ പ്രസാദ്. ബിനുവിന് ഗുരുതര പ്രശ്നങ്ങളില്ലെന്നും സ്കാനിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കഴിഞ്ഞുവെന്നും കലാഭവൻ പ്രസാദ് പറഞ്ഞു. കൂടാതെ മഹേഷിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സുധിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ദുഃഖം. എന്റെ ട്രൂപ്പിലുണ്ടായിരുന്ന ആളാണ്. വിദേശ ഷോകളിലെല്ലാം ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇടക്ക് എന്നെ ഫോൺ വിളിക്കുമായിരുന്നു.
മറ്റു രണ്ടുപേരുടേയും ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷിന്റെ വിവരം അറിഞ്ഞിട്ടില്ല. കാരണം അദ്ദേഹത്തിന്റ സ്കാൻ റിസൾട്ടൊന്നും വന്നിട്ടില്ല. ബിനു അടിമാലിക്ക് ഗുരുതര പ്രശ്നങ്ങളൊന്നുമില്ല. ബ്ലെഡ് ലീക്ക് ചെയ്യുന്ന പ്രശ്നങ്ങളൊന്നുമില്ല. അതുണ്ടെങ്കിലെ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെയുണ്ടെന്ന് പറഞ്ഞു. അത് റെസ്റ്റ് എടുത്താൽ മാറാവുന്ന പ്രശ്നങ്ങളെയുള്ളൂ'- കലാഭവൻ പ്രസാദ് പറഞ്ഞു.
തിങ്കളാഴ്ച പുലർചെയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ തൃശൂര്‍ കയ്പമംഗലത്തുവെച്ച് അപകടത്തിൽപ്പെടുന്നത്. കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.