മ​ഹേ​ഷ്​ കു​ഞ്ഞു​മോ​ൻ

ആ​ശു​പ​ത്രി കി​ട​ക്ക​യി​ലും വേ​ദി സ്വ​പ്​​നം ക​ണ്ടു -മ​ഹേ​ഷ് കു​ഞ്ഞു​മോ​ൻ

ദ​മ്മാം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ക​ഴി​യു​​മ്പോ​ഴും എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ച്ച്​ വേ​ദി​യി​ലേ​ക്ക്​ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യ​ണേ എ​ന്ന്​ മാ​ത്ര​മാ​യി​രു​ന്നു പ്രാ​ർ​ഥ​ന​യെ​ന്നും വേ​ദി​ക​ളാ​ണ്​ സ്വ​പ്​​നം ക​ണ്ട​തെ​ന്നും ഹാ​സ്യ​ക​ലാ​കാ​ര​ൻ മ​ഹേ​ഷ്​ കു​ഞ്ഞു​മോ​ൻ. സ്​​പോ​ട്ട്​ ഡ​ബ്ബി​ങ്ങി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മ​ഹേ​ഷ്​ ദ​മ്മാ​മി​ൽ ‘ഹാ​ർ​മോ​ണി​യ​സ്​ കേ​ര​ള’​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി സം​സാ​രി​ക്ക​വേ ത​​ന്‍റെ ക​രി​യ​റി​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ വാ​ഹ​നാ​പ​ക​ട​ത്തേ​യും അ​തി​ജീ​വ​ന​ത്തേ​യും കു​റി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ലാ​കാ​ര​ന്മാ​രാ​യ കൊ​ല്ലം സു​ധി, ബി​നു അ​ടി​മാ​ലി തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം വെ​ളു​പ്പി​ന് നാ​ല​ര മ​ണി​ക്ക് ഫ്ല​വേ​ഴ്‌​സ് ടി.​വി പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ​യാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യി. അ​പ​ക​ടം ന​ട​ന്ന​തി​നെ കു​റി​ച്ചൊ​ന്നും കാ​ര്യ​മാ​യ ഓ​ർ​മ​യി​ല്ല. മു​ഖം നീ​രു​വെ​ച്ച് മ​ര​വി​ച്ചു. വേ​ദ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല. 25 ദി​വ​സം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. മു​ഖ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ല ഇ​ട​വേ​ള​ക​ളി​ൽ നാ​ല് സ​ർ​ജ​റി​ക​ൾ ചെ​യ്തു. ക​ട്ടി​ലി​ലാ​യി​രു​ന്ന​പ്പോ​ഴും ശു​ഭ പ്ര​തീ​ക്ഷ ഉ​ണ്ടാ​യി​രു​ന്നു. ആ​ളു​ക​ളു​ടെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും മാ​ത്ര​മാ​യി​രു​ന്നു പി​ൻ​ബ​ലം -മ​ഹേ​ഷ്​ പ​റ​ഞ്ഞു.

മെ​ക്കാ​നി​ക്ക​ൽ ഡി​പ്ലോ​മ​ക്കാ​ര​നി​ൽ​നി​ന്ന് മി​മി​ക്രി ക​ലാ​കാ​ര​നി​ലേ​ക്കു​ള്ള ത​​ന്‍റെ യാ​ത്ര​യെ​ക്കു​റി​ച്ചും മ​ഹേ​ഷ് സം​സാ​രി​ച്ചു. എ​റ​ണാ​കു​ള​ത്തു​നി​ന്ന് മെ​ക്കാ​നി​ക്ക​ൽ ഡി​പ്ലോ​മ നേ​ടി​യ ശേ​ഷം എ​ച്ച്.​എം.​ടി​യി​ലും എ.​വി.​ടി​യി​ലും ജോ​ലി ചെ​യ്തു. പ്ര​ഫ​ഷ​ന​ൽ മി​മി​ക്രി ആ​ർ​ട്ടി​സ്​​റ്റാ​യി ക​ലാ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്താ​ൽ മു​ഴു​വ​ൻ സ​മ​യ​വും അ​തി​നാ​യി നീ​ക്കി​വെ​ക്കാ​ൻ വേ​ണ്ടി ജോ​ലി രാ​ജി​വെ​ച്ചു.

കോ​മ​ഡി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ക​രി​യ​ർ ഗ്രാ​ഫ് കു​ത്ത​നെ ഉ​യ​ർ​ന്ന​ത്. കൂ​ട്ടു​കാ​ർ പ​റ​ഞ്ഞാ​ണ് മി​മി​ക്രി​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി ‘കോ​മ​ഡി ഉ​ത്സ​വം’ എ​ന്ന പേ​രി​ൽ ഒ​രു ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​വ​രു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​ത്. ജ്യേ​ഷ്ഠ​ൻ അ​ജേ​ഷി​നോ​പ്പം ഓ​ഡി​ഷ​നു പോ​യി. ഡ​യ​റ​ക്​​ട​റു​ടെ മു​മ്പി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. അ​ങ്ങ​നെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. സ്പോ​ട്ട്​ ഡ​ബ്ബി​ങ് സെ​ഷ​നാ​ണ് ആ​ദ്യം ചെ​യ്ത​ത്. 12 എ​പ്പി​സോ​ഡു​ക​ൾ ചെ​യ്തു. ഇ​പ്പോ​ൾ എ​വി​ടെ പോ​യാ​ലും ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ന്നു. എ​ല്ലാ​വ​രും ഏ​റെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. പ്ര​വാ​സ​ലോ​ക​ത്തും വ​ലി​യ ആ​രാ​ധ​ക​രു​ണ്ട് മ​ഹേ​ഷി​ന്.

പ്രാ​ദേ​ശി​ക സ്​​റ്റേ​ജു​ക​ളി​ൽ​നി​ന്ന് വ​ലി​യ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള യാ​ത്ര ക​ഠി​നാ​ധ്വാ​ന​ത്തി​​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​​ന്‍റെ​തു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ നി​ര​വ​ധി സ്​​റ്റേ​ജ് പ​രി​പാ​ടി​ക​ൾ ചെ​യ്യു​ന്നു​ണ്ട്. സി​നി​മ​യി​ൽ ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ര​വ​ധി സി​നി​മ​ക​ൾ​ക്കു വേ​ണ്ടി ഡ​ബ്ബി​ങ് ചെ​യ്ത് ക​ഴി​ഞ്ഞു. ഫ​ഹ​ദ് ഫാ​സി​ൽ (വേ​ട്ട​യ​ൻ -മ​ല​യാ​ളം), വി​ക്രം (മ​ല​യാ​ളം -ഏ​ഴ് ക​ഥാ​പാ​ത്ര​ങ്ങ​ൾ), അ​വ​താ​ർ (മ​ല​യാ​ളം -നാ​യ​ക ന​ട​ൻ), എ​സ്.​ജെ. സൂ​ര്യ (സാ​റ്റ​ർ​ഡേ -മ​ല​യാ​ളം), ഷൈ​ൻ ടോം ​ചാ​ക്കോ (നീ​ല വെ​ളി​ച്ചം), വി​നാ​യ​ക​ൻ (ധ്രു​വ ന​ക്ഷ​ത്രം) എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യും അ​ന്ത​രി​ച്ച ന​ട​ന്മാ​രാ​യ അ​നി​ൽ നെ​ടു​മ​ങ്ങാ​ട് (അ​വ​സാ​ന​ത്തെ മൂ​ന്ന് ചി​ത്ര​ങ്ങ​ൾ- പീ​സ്, പ​ട​വെ​ട്ട്, കോ​ൾ​ഡ് കേ​സ്), പ്ര​താ​പ് പോ​ത്ത​ൻ (ഹേ​ർ), ഹ​രീ​ഷ് പേ​ങ്ങ​ൻ (അ​ന്വേ​ഷി​പ്പി​ൻ ക​ണ്ടെ​ത്തും), മാ​മു​ക്കോ​യ (ഓ​ള​വും തീ​ര​വും) എ​ന്നി​വ​ർ​ക്ക് വേ​ണ്ടി​യും ശ​ബ്​​ദം ന​ൽ​കി.

തി​ര​ക്കു​ള്ള ന​ട​ന്മാ​ർ​ക്ക് ഡ​ബ്ബി​ങ് ജോ​ലി​ക​ൾ തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഡ​ബ്ബി​ങ്ങി​ന് സ​പ്പോ​ർ​ട്ട് ചെ​യ്യാ​റു​ണ്ട്. ത​മി​ഴി​ൽ​നി​ന്ന് ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ വ​രു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ർ മു​ത​ൽ വി​ജ​യ് സേ​തു​പ​തി, സൂ​ര്യ തു​ട​ങ്ങി​യ ത​മി​ഴ് താ​ര​ങ്ങ​ളു​ടെ സ്പോ​ട്ട് ഡ​ബ്ബി​ങ് ന​ട​ത്താ​റു​ണ്ട്. ക​ലാ​രം​ഗ​ത്ത് തു​ട​ര​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. ഡ​ബ്ബി​ങ്ങി​ലും സ്​​റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ലും സി​നി​മ​യി​ലു​മൊ​ക്കെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​രു​ന്നു​ണ്ട്. ജ്യേ​ഷ്ഠ​ൻ അ​ജേ​ഷ് മി​മി​ക്രി ക​ലാ​കാ​ര​നാ​ണ്. ജ്യേ​ഷ്ഠ​​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. അ​ച്​ഛ​നും അ​മ്മ​ക്കു​മൊ​പ്പം എ​റ​ണാ​കു​ള​ത്ത് പു​ത്ത​ൻ​കു​രി​ശി​ലാ​ണ് താ​മ​സം.

Tags:    
News Summary - mahesh kunjumon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.