രജനികാന്ത് ഫോർട്ട് കൊച്ചിയിലെത്തിയോ! ഇത് തലൈവരല്ല... ചിത്രങ്ങൾ പങ്കുവെച്ച് നാദിർഷ

 മിഴിലാണ് സജീവമെങ്കിലും നടൻ രജനികാന്തിനെ ഭാഷാവ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ മുതിർന്നവർക്കുവരെ അദ്ദേഹം തലൈവരാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലർ കോളിവുഡിൽ മാത്രമല്ല മറ്റുഭാഷകളിലും കാഴ്ചക്കാരെ നേടിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് തലൈവരുടെ അപരനാണ്. സംവിധായകനും ഗായകനുമായ നാദിർഷയാണ് രജനിയുടെ അപരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സുധാകരപ്രഭു എന്നാണ്  പേര്. ഫോർട്ടകൊച്ചിയിൽ നിന്നാണ്  ഇദ്ദേഹത്തെ കണ്ടുമുട്ടിയത്. ഇത് ഫോർട്ട് കൊച്ചി രജനി എന്ന കുറിപ്പോടെയാണ് ചിത്രം നാദിർഷ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

'ഇത് ഫോർട്ട് കൊച്ചി രജനി. അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരിൽ പ്രഭുവാണെങ്കിലും ഒരു ചായക്കടയിൽ ജോലിക്ക് നില്ക്കുകയാണ്'- നാദിർഷ ചിത്രത്തിനൊപ്പം കുറിച്ചു.

രജനിയുടെ അപരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. രജനികാന്തുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുളള കമന്റിനൊപ്പം നാദിർഷയോട് സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കാനും പറയുന്നുണ്ട്.

Full View


Tags:    
News Summary - Nadhirshah Shares Rajinikanth's doppelganger Picture went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.