അമിതാഭ് ബച്ചൻ, ദീപിക , പ്രഭാസ്..! 'പ്രൊജക്റ്റ്‌ കെ' അല്ല! യഥാർഥ പേര് പുറത്തുവിട്ട് അണിയറപ്രവർത്തകർ

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന 'പ്രൊജക്റ്റ്‌ കെ' യുടെ ഔദ്യോഗിക ടൈറ്റിലും ഗ്ലിംപ്സ് വീഡിയോയും പുറത്തിറങ്ങി. 'കല്‍ക്കി 2898 AD' എന്നാണ് ചിത്രത്തിന്റെ പേര്. സാന്‍ ഡിയേഗോയില്‍ അരങ്ങേറുന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ല്‍ വെച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സ് വിഡിയോയും റിലീസ് ചെയ്തത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ചലച്ചിത്രം കോമിക്-കോണിന്റെ ഭാഗമാവുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സും പ്രേക്ഷകരിൽ കൗതുകമുണര്‍ത്തുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന ചിത്രം 2024 ജനുവരി 12നാണ് തിയറ്ററുകളിൽ എത്തുന്നത്.'മഹാനടി' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിനുശേഷം വൈജയന്തി മൂവീസും നാഗ് ആശ്വിനും ഒന്നിക്കുന്ന ചിത്രംകൂടിയാണ് 'കല്‍ക്കി 2898 AD'.

ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമാകാന്‍ കെല്‍പ്പുള്ള ഒരു യഥാര്‍ഥ പാന്‍ ഇന്ത്യന്‍ അനുഭവമായിരിക്കും 'കല്‍ക്കി 2898 AD' എന്നാണ് വിഡിയോ നല്‍കുന്ന സൂചന. ഭാരതീയ ഐതിഹ്യങ്ങളെ ആസ്പദമാക്കിയുള്ള സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രമാണിത്. പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിശാ പട്ടനി, പശുപതി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.

'കല്‍ക്കി 2898 AD'ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോര്‍ജ് സ്റ്റോജിൽകോവിച്ച് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ സംഗീതസംവിധായകന്‍ സന്തോഷ്‌ നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സ്വപ്ന ദത്ത്, പ്രിയങ്ക ദത്ത്, എഡിറ്റര്‍: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിതിന്‍ സിഹാനി ചൗധരി, കോസ്റ്റ്യൂം ഡിസൈനര്‍: അര്‍ച്ചന റാവു, ഡിജിറ്റൽ മീഡിയ പിആർ & മാർക്കറ്റിംഗ് ഹെഡ്: പ്രസാദ് ഭീമനാദം, പിആർഒ: ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ പാര്‍ട്ട്നര്‍: സില്ലിമങ്ക്സ്.


Full View


Tags:    
News Summary - 'Project K' is now 'Kalki 2898 AD'. 1st glimpse shows Prabhas, Deepika ruled by dark forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.