ശിൽപ്പ ഷെട്ടിയുടെ പേരി​ലേക്ക് 38.5 കോടി രൂപയുടെ അഞ്ച് ഫ്ലാറ്റുകൾ എഴുതിവെച്ച് രാജ് കുന്ദ്ര

മുംബൈ: ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ പേരിലേക്ക് 38.5 കോടി രൂപയുടെ ആസ്തി എഴുതിവെച്ച് ഭർത്താവ് രാജ് കുന്ദ്ര. ജുഹുവിലെ ഓഷ്യൻ വ്യൂ എന്ന ​െകട്ടിടത്തിലെ അഞ്ച് ഫ്ലാറ്റുകളും ബേസ്മെന്റും ശിൽപ്പയുടെ പേരി​ലേക്ക് മാറ്റിയതായി ഒരു വെബ്സൈറ്റ് പുറത്തുവിട്ട രേഖയിൽ പറയുന്നു.

രാജ് കുന്ദ്രയും ശിൽപ്പയും അവരുടെ വീടിന്റെ വിലാസമായി ഈ ഫ്ലാറ്റാണ് കാണിച്ചിരിക്കുന്നത്. ജനുവരി 24ന് നടന്ന രജിസ്ട്രേഷന് 1.92 കോടി രൂപ സ്റ്റാബ് ഡ്യൂട്ടി അടച്ചതായും പറയുന്നു.

മുംബൈയിലെ നീല ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. രാജ് കുന്ദ്രയെ കേസിൽ അറസ്റ്റ് ചെയ്യുകയും ​ജയിലിലടക്കുകയും ചെയ്തിരുന്നു. പിന്നീട് ആഴ്ചകൾക്ക് ശേഷം ജാമ്യം ലഭിക്കുകയായിരുന്നു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നാവശ്യപ്പെട്ട് ശിൽപ്പ ​രംഗത്തെത്തിയിരുന്നു. സംഭവത്തിന് ആറുമാസത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം. 

Tags:    
News Summary - Raj Kundra transfers 5 flats worth Rs 38 5 crore to his wife Shilpa Shetty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.