നടി രൂപാലി ഗാംഗുലിക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ് അശ്വിൻ വർമയുടെ മകൾ ഇഷ വർമ രംഗത്തെത്തിയിരുന്നു. അശ്വിൻ വർമയുടെ ആദ്യഭാര്യയിലെ മകളാണ് ഇഷ. തങ്ങളുടെ കുടുംബം തകർത്തത് രൂപാലി ആണെന്നും തങ്ങളെ പിതാവിൽ നിന്ന് അകറ്റിയൊന്നും ഇഷ സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവെച്ചിരുന്നു . ഇതിൽ പ്രതികരച്ച് അശ്വിൻ വർമയും എത്തിയിരുന്നു.
ഇപ്പോഴിതാ രൂപാലിക്കെതിരെ വീണ്ടും ആരോപണവുമായി ഇഷ എത്തിയിരിക്കുകയാണ്. തന്നെയും അമ്മയേയും ശരീരികമായി ഏറെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഞങ്ങളെ മാനസികമായി തകർത്തിട്ടുണ്ടെന്നും ഇഷ പറഞ്ഞു.
'എന്റെ വാക്കുകളോട് അച്ഛനും രൂപാലിയും എന്ത് പറയുമെന്ന് അറിയില്ല. മുമ്പ് സോഷ്യൽ മീഡിയയിലൂടെ അച്ഛൻ എന്തോ പറഞ്ഞിരുന്നു. തങ്ങളുടെ ജീവിതവുമായി രൂപാലിക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞിരുന്നു.അതാണ് ഏറ്റവും വലിയ നുണ.ന്യൂജേഴ്സിയുടെ ഞങ്ങളുടെ വീട്ടിൽ അമ്മയും അച്ഛനും ഉപയോഗിച്ചിരുന്ന റൂമിൽ , എന്റെ അമ്മയുടെ കിടക്കയിൽ അവർ ഉറങ്ങിയിട്ടുണ്ട്. അവർ എന്നേയും അമ്മയേയും മാനസികമായും ശരീരികമായും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. രൂപാലി സമ്മർദ്ദത്താലാണ് അച്ഛൻ അമ്മയെ ഡിവോഴ്സ് ചെയ്തത്.
എന്നാൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന സ്ത്രീയാണ് താനെന്ന് രൂപാലി അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ അത് അനുപമ ( സീരിയൽ)യിലെ അവളുടെ കഥാപാത്രത്തിൽ നിന്നുള്ള വിരോധാഭാസമാണെന്ന് ഞാൻ പറയും. (അനുപമയിൽ) അവൾ ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട ഒരു ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സത്യത്തിൽ അത് യഥാർഥ ജീവിതത്തിൽ എന്റെ അമ്മയുടെ കഥയാണ്. സീരിയലിലെ വില്ലത്തിയായ കാവ്യയാണ് രൂപാലി. ഞാൻ ഷോ കാണാറില്ല, പക്ഷേ അതാണ് ഞാൻ കേട്ട് അറിഞ്ഞത്. അവർ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന്, എന്റെ അച്ഛനെക്കൊണ്ട് അമ്മയെ ഉപേക്ഷിപ്പിച്ചു. അച്ഛൻ ഞങ്ങളോടൊപ്പം ഉള്ളപ്പോഴും അവരെ കാണാനായി ഇന്ത്യയിലേക്ക് പോകുമായിരന്നു. വിവാഹിതനായിയിയിരിക്കുമ്പോൾ ഒരു അവിഹിതബന്ധം പുലർത്തുന്നത് പൂർണ്ണമായും തെറ്റാണ്'- ഇഷ പറഞ്ഞു.
2013 ആണ് രൂപാലി ഗാംഗുലിയും അശ്വിൻ വർമയും വിവാഹിതരാകുന്നത്. ഇവർക്ക് ഒരു മകനുണ്ട്. 1997 ആണ് അശ്വിൻ സ്വപ്നയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഇഷയെ കൂടാതെ ഒരു മകളും കൂടിയുണ്ട്. അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് സ്വപ്നയും മക്കളും താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.