22 കോടിക്ക് വസതി വിറ്റ് സല്‍മാന്‍റെ സഹോദരി അർപിത ഖാൻ

സൽമാൻ ഖാന്റെ സഹോദി അർപിത ഖാന്റെ ബാന്ദ്രയിലെ വസതി വിറ്റതായി റിപ്പോർട്ട്.2022 ൽ വാങ്ങിയ വീട് 22 കോടിക്കാണ് വിറ്റിരിക്കുന്നത്. 10 കോടി രൂപക്കാണ് ആയുഷും അർപിതയും ബാന്ദ്രയിലെ വസതി വാങ്ങിയത്.

മുംബൈയിലെ ഖാർ വെസ്റ്റ് സബർബനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോപ്പർട്ടി സത്ഗുരു ഡെവലപ്പേഴ്‌സിന്‍റെ ഫ്ലൈയിംഗ് കാർപെറ്റ് പാര്‍പ്പിട സമുച്ചയത്തിന്‍റെ 12-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 1,750 ചതുരശ്ര അടി വിസ്തീർണമുള്ള അപ്പാർട്ട്‌മെന്‍റിന് നാല് പ്രത്യേക പാർക്കിംഗ് ഏരിയയും ഉൾപ്പെടുന്നു. ബോംബെ ജിംഖാനയ്ക്ക് സമീപമാണ് ഈ പ്രൊപ്പര്‍ട്ടി. സമാനമായ പ്രോപ്പർട്ടികൾക്ക് പ്രതിമാസം 1.75 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെയാണ് ഈ സ്ഥലത്ത് വാടക നിരക്ക്.ആരാണ് താര ദമ്പതികളില്‍ നിന്നും ഈ വസതി വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല.

ആയുഷ്- അർപിത ദമ്പതികൾക്ക് അഹിൽ, ആയത്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.ആയുഷ് ശർമ്മ ഇസബെല്ലെ കൈഫിനൊപ്പം ക്വാത്ത എന്ന സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് കരൺ ലളിത് ബുട്ടാനിയാണ്.

Tags:    
News Summary - Salman Khan’s sister Arpita Khan Sharma sells her 2500 sq ft Khar home for Rs 22 crore: report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.