അബ്ദുള്‍ റഹ്മാനിൽ നിന്ന് ഷാറൂഖ് ഖാനായി; പേരിന്റെ കഥ പറഞ്ഞ് കിങ് ഖാൻ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുളള ഇന്ത്യൻ താരമാണ് ഷാറൂഖ് ഖാൻ. ഭാഷാവ്യത്യാസമില്ലാതെയാണ് കിങ് ഖാനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത് . സിനിമാ പരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് ബോളിവുഡിലേക്കെത്തിയ നടൻ സ്വന്തം പ്രയത്നത്താലാണ് ഇന്നു കാണുന്ന താരപദവിയിലേക്കെത്തിയത്.

ഇപ്പോഴിതാ ഷാറൂഖ് ഖാന്റെ പേരിന് പിന്നിലെ കഥ വൈറലാവുകയാണ്. നടൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനുപം ഖേറിന്റെ ടോക്ക് ഷോയായ 'കുച്ച് ഭി ഹോ സക്തി ഹേ'യിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'എന്റെ അമ്മയുടെ അമ്മ അബ്ദുള്‍ റഹ്‌മാന്‍ എന്നായിരുന്നു ആദ്യം എനിക്ക് പേരിട്ടത്. എന്നാൽ പേര് എവിടെയും രജിസ്റ്റർ ചെയ്തിട്ടില്ല, അബ്ദുൾ റഹ്മാൻ എന്ന പേരിടാൻ മുത്തശ്ശി വളരെയധികം ആഗ്രഹിച്ചിരുന്നു. പക്ഷെ പിതാവ് എനിക്ക് ഷാറൂഖ് ഖാൻ എന്ന പേരിട്ടു.എന്റെ കസിൻസൊക്കെ കുറെക്കാലം ആ പഴയ പേര് പറഞ്ഞ് പാട്ടൊക്കെ പാടി കളിയാക്കുമായിരുന്നു. ഷാറൂഖ് എന്ന പേര് പേര്‍ഷ്യനാണ്. രാജാവിന്റെ മുഖമുള്ളവൻ എന്നാണ് അർഥം' ഷാറൂഖ് ഖാൻ പറഞ്ഞു.

Tags:    
News Summary - Shah Rukh Khan’s Name Was Abdul Rahman First!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.