മുംബൈ: തന്‍റെ ഭർത്താവിന്‍റെ മരണ സമയത്ത് അദ്ദേഹത്തിന് നൽകിയ വാക്ക് ഷാരൂഖ് ഖാൻ പാലിക്കണമെന്നും മകന് സിനിമയിൽ അവസരം നൽകണമെന്നുമുള്ള ആവശ്യവുമായി നടി വിജയ്ത പണ്ഡിറ്റ്. ഒരു അഭിമുഖത്തിനിടെയാണ് വിജയ്ത ഇക്കാര്യം പറഞ്ഞത്.
മകൻ അവിതേഷ് ശ്രീവാസ്തവ ഏറെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. പക്ഷേ, സിനിമ മേഖലയിൽനിന്ന് അവന് പിന്തുണ ലഭിക്കുന്നില്ല. അവന്‍റെ പിതാവ് ആദേഷ് ശ്രീവാസ്തവ ഇന്ന് ഇല്ലെന്ന് ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് അറിയാം. അദ്ദേഹം മരണക്കിടക്കയിലായിരിക്കെ ഷാരൂഖ് അദ്ദേഹത്തെ കാണാൻ വരാറുണ്ടായിരുന്നു. സംസാരിക്കാൻ പോലുമാകാത്ത അവസ്ഥയായിരുന്നു. അന്ന് ഷാരൂഖിെന്‍റ കൈപിടിച്ച്, എന്‍റെ മകനെ നോക്കണം എന്ന് അദ്ദേഹം ആംഗ്യത്തിലൂടെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഷാരൂഖിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ല. ഷാരൂഖ് മകന് നൽകിയ നമ്പറിൽ ഫോണിൽ കിട്ടുന്നില്ല. ഷാരൂഖ് എന്‍റെ ഭർത്താവിന്‍റെ നല്ല സുഹൃത്തായിരുന്നെന്ന് ഞാൻ ഓർമ്മിപ്പിക്കുന്നു. എന്‍റെ മകനെ നിങ്ങൾ സഹായിക്കണം. മകനാണ് എന്‍റെയും കുടുംബത്തിന്‍റെയും ഭാവി. ഞാൻ ഇപ്പോൾ ഒന്നും സമ്പാദിക്കുന്നില്ല -എന്നാണ് നടി പറഞ്ഞത്.
ഷാരൂഖിന്‍റെ കറിയറിൽ എന്‍റെ സഹോദരങ്ങളും പ്രധാന പങ്കുവഹിച്ചി്ടുണ്ട്. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ അടക്കം സിനിമകളിലെ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി ഷാരൂഖിന്‍റെ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചെങ്കിലും എന്‍റെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണം. അവന് ഒരു ചെറിയ സപ്പോർട്ട് മതി. റെഡ് ചില്ലീസിന് കീഴിൽ അവിതേഷിനൊപ്പം ഒരു സിനിമ ചെയ്യാൻ അദ്ദേഹത്തിന് കഴിയും, അത്രയും നല്ല നടനാണ് ഷാരൂഖ്... -വിജയ്ത പറയുന്നു.
അർബുദം ബാധിച്ച് 2015ലാണ് ഗായകൻ ആദേഷ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.