മുംബൈ: നീലചിത്ര നിർമാണ വിതരണ കേസിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായത് മുതൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു ബോളിവുഡ് താരം ശിൽപ ഷെട്ടി. ഭർത്താവിന്‍റെ അറസ്റ്റുമായി ബന്ധെപ്പട്ട് നിരവധി പ്രതികരണങ്ങളും താരത്തിേന്റതായി പുറത്തുവന്നിരുന്നു. എന്നാൽ, കഴിഞ്ഞദിവസം രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളോടും മുഖം തിരിക്കുകയായിരുന്നു താരം.
രാജ് കുന്ദ്രയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 'എന്നെ കാണുേമ്പാൾ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്' എന്ന മറുപടിയായിരുന്നു ശിൽപ നൽകിയത്. 'ഞാൻ രാജ് കുന്ദ്രയാണോ? എന്നെ കാണുേമ്പാൾ കുന്ദ്രയെപ്പോലെയാണോ തോന്നുന്നത്? അപ്പോൾ ഞാൻ ആരാണ്' -എന്നായിരുന്നു ശിൽപയുടെ മറുപടി.
'ഒരു സെലിബ്രിറ്റിയെന്ന നിലയിൽ നിങ്ങൾ ഒരിക്കലും ഒരിക്കലും പരാതിപ്പെടരുതെന്ന് വിശ്വസിക്കുന്നു. അത് വിശദീകരിക്കേണ്ടതിന്‍റെയും ആവശ്യമില്ല. ഇതാണ് എന്‍റെ ജീവിതത്തിന്‍റെ തത്വശാസ്ത്രം' -ശിൽപ കൂട്ടിച്ചേർത്തു.
നേരത്തേ നീലിചിത്ര നിർമാണവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും രാജ് കുന്ദ്രയുടെ ഇത്തരം പ്രവൃത്തികളെക്കുറിച്ച് അറിയില്ലെന്നും ശിൽപ പൊലീസിന് മൊഴി നൽകിയിരുന്നു. സെപ്റ്റംബർ 17നാണ് നീലചിത്ര നിർമാണ കേസിൽ രാജ് കുന്ദ്രക്കും കൂട്ടാളികൾക്കുമെതിരെ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കേസിൽ രാജ് കുന്ദ്രക്ക് ജാമ്യം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.