2016 ൽ വിജയ് ആന്റണി പ്രധാനവേഷത്തിലെത്തിയ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണ് പിച്ചൈക്കാരാൻ 2. മേയ് 19 തമിഴിലും തെലുങ്കിലും റീലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബിച്ചഗാഡു 2 എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. വിജയ് ആന്റണി തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.
ഇപ്പോഴിതാ പിച്ചൈക്കാരാൻ 2 വിജയം വ്യത്യസ്ത രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് വിജയ് ആന്റണിയും അണിയറ പ്രവർത്തകരും. തെരുവിൽ ജീവിക്കുന്ന ഒരുകൂട്ടം ആളുകൾക്ക് മുന്തിയ ഹോട്ടലിൽ വിരുന്നൊരുക്കി കൊണ്ടാണ് ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ഇതിന്റെ വിഡിയോ നടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഭക്ഷണ വിളമ്പി നൽകുന്ന നടന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആന്ധ്ര ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജാമുന്‍ഡ്രിയിലായിരുന്നു ബിച്ചഗാഡു 2 ടീമിന്റെ വിജയാഘോഷം നടന്നത്.
കഴിഞ്ഞയാഴ്ച തിരുപ്പതിയിലെ ഭിക്ഷാടകര്‍ക്ക് വിജയ് ആന്റണി ചെരിപ്പുകളും പുതപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരുവിൽ ജീവിക്കുന്നവർക്ക് വിരുന്നൊരുക്കിയത്.
വിജയ് ആന്റണിക്കൊപ്പം കാവ്യാ ഥാപ്പര്‍, രാധാ രവി, വൈ.ജി. മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോണ്‍ വിജയ്, ദേവ് ഗില്‍, യോഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 9 ദിവസം കൊണ്ട് 16 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.