ഒ.ടി.ടിയിൽ കാണാൻ ചെലവ് കുറവ്; വ്യാജൻ കാണുന്നവരോട് സഹതാപം മാത്രം ...

കൊച്ചി: വളരെ തുച്ഛമായ തുകക്ക് സിനിമ ഒ.ടി.ടിയിൽ കാണാൻ കഴിയുമ്പോൾ അതിന്‍റെ വ്യാജപതിപ്പ് എന്തിന് കാണമമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. അത്രയും കുറഞ്ഞ പണം നൽകാനില്ലാത്തവർ ആ ചിത്രം കാണാതിരിക്കുകയാണ് നല്ലത് എന്നും അദ്ദേഹം മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വിജയ് ബാബു നിർമ്മിച്ച സൂഫിയും സുജാതയും ഒ.ടി.ടിയിൽ റിലീസ് ചെയ്തിരുന്നു. അതിനിടെ ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറങ്ങുകയും ചെയ്തു.


Full View


അതിജീവന ശ്രമത്തി​െൻറ ഭാഗമായാണ് സൂഫിയും സുജാതയും ഒ.ടി.ടി റിലീസ് ചെയ്തത്. കോവിഡ്​ 19 നും ലോക്​ഡൗണും എല്ലാ മേഖലയെയും പോലെ സിനിമ മേഖലയെയും ബാധിച്ചു. അനിശ്ചിതത്വം എന്ന്​ അവസാനിക്കുമെന്ന്​ അറിയില്ല. ഈ സന്ദർഭത്തിൽ കുറഞ്ഞ ബജറ്റിൽ നിർമിച്ച സിനിമകൾ തിയറ്റർ അല്ലാത്ത ബദൽ മാധ്യമത്തെ റിലീസിനായി​ ഉപയോഗിച്ചു. ഞാൻ ചെയ്​ത ഓരോ സിനികമളായ അങ്കമാലി ഡയറീസ്, ആട്​ 2, ജൂൺ എന്നിവയെല്ലാം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

കോവിഡാനന്തം സിനിമ ലോകം പലരീതികളിൽ മാറും. ആസ്വാദന രീതികളിൽ പോലും മാറ്റമുണ്ടാകും. ഇൻറർനാഷണൽ കണ്ടൻറുകൾ കാണുന്ന ഒരു പ്രേക്ഷ​കരോടായിരിക്കും ഇനി മലയാള സിനിമ പോരാടേണ്ടി വരിക. സ്​ത്രീപക്ഷ സിനിമയായാണ്​ സൂഫിയും സുജാതയും. ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.