പഴവും ബ്രെഡും വെച്ച് ഒരു സ്നാക്ക്

ചേരുവകൾ

  • ബ്രഡ് - 10 കഷണം
  • നേന്ത്രപ്പഴം - 2 എണ്ണം
  • കശുവണ്ടിപ്പരിപ്പ് - ആവശ്യത്തിന്
  • ഉണക്കമുന്തിരി - ആവശ്യത്തിന്
  • തേങ്ങാ ചുരണ്ടിയത്‌ - 3/ 4 കപ്പ്
  • നെയ്യ് - 2 ടേബിൾ സ്പൂൺ
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • ഏലക്ക പൊടി - 1/ 4 ടീസ്പൂൺ
  • മുട്ട -1
  • പാൽ - 3 ടേബിൾ സ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • പഞ്ചസാര - 1/ 2 ടീസ്പൂൺ
  • ബ്രഡ് ക്രംസ് -

തയാറാക്കുന്ന വിധം:

പഴം ചെറുതായി മുറിച്ചുവെക്കുക. പാൻ ചൂടാക്കി അതിലേക്ക്​ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. അരിഞ്ഞുവെച്ച നേന്ത്രപ്പഴം അതിലിട്ട്​ ആവശ്യമായ പഞ്ചസാര ചേർത്ത് വരട്ടിയെടുക്കുക. ഇതിലേക്ക് തേങ്ങാ ചുരണ്ടിയത് ചേർക്കുക. ചെറുതായി മുറിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് വരട്ടിയെടുക്കുക. ഇതിലേക്ക് ഏലക്ക പൊടി ചേർത്ത് നന്നായി ഇളക്കി എടുത്തു മാറ്റിവെക്കുക.

ഒരു മുട്ടയും 3 ടേബിൾസ്പൂൺ പാലും ഒരു നുള്ള്​ ഉപ്പും അര ടീസ്പൂൺ പഞ്ചസാരയും മിക്സിയുടെ ജാറിലിട്ട്​ അടിച്ചെടുക്കുക. ബ്രഡ് കഷണങ്ങൾ ഓരോന്നും ചപ്പാത്തിയുടെ റോളർ വെച്ച്​ പരത്തി വട്ടത്തിൽ മുറിച്ചെടുക്കുക. ഇതിലേക്ക് തയാറാക്കിയ ഫില്ലിങ്​ വെച്ച് മറ്റൊരു ബ്രഡ് അതിന്​ മുകളിൽവെക്കുക. അരികിൽ മുട്ട മിശ്രിതം തേച്ചു ഒട്ടിക്കുക.

ശേഷം മുട്ട മിശ്രിതത്തിൽ മുക്കി ബ്രഡ് ക്രംസിൽ മുക്കി എടുക്കുക. പത്ത്​ മിനിറ്റ് ഫ്രീസറിൽ വെച്ച ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

bindhu prince ബിന്ദു ​പ്രിൻസ്​

Tags:    
News Summary - A snack with Banana and bread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.