വിശേഷ ദിവസങ്ങളിൽ തീൻമേശകളിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് മലയാളികൾക്കിടയിൽ അലീസ/അൽസ എന്നും അറിയപ്പെടുന്ന 'ഹരീസ്'. അറബ് നാടുകളിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഹരീസ് മട്ടനിലും ചിക്കനിലുമാണ് കൂടുതലായും ഉണ്ടാക്കാറുള്ളത്.
ഇത് തയ്യാറാക്കൽ വളരെ ബുദ്ധിമുട്ടുള്ള പണിയാണെന്ന ധാരണ പൊതുവെ ഉണ്ട്. അത് കൊണ്ട് മിക്കപേരും പുറത്തു നിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ, വളരെ എളുപ്പത്തിൽ വെറും മൂന്ന് ചേരുവകൾ കൊണ്ട് വീടുകളിൽ തന്നെ തയ്യാറാക്കാൻ പറ്റും രുചികരവും ആരോഗ്യപ്രദവുമായ ഈ വിഭവം. ഇന്ന് തന്നെ ഒന്ന് ചെയ്തു നോക്കിയാലോ?
ഗോതമ്പ് ഒരു ദിവസം മുഴുവൻ കുതിർത്തി വെക്കുക. ശേഷം കുക്കറിലേക് കുതിർത്തു വെച്ച ഗോതമ്പും കഴുകി വൃത്തിയാക്കിയ ഇറച്ചിയും ഏലക്കായയും ഗ്രാമ്പൂവും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക.
ചൂടാറിയ ശേഷം ഏലക്കായയും ഗ്രാമ്പൂവും പട്ടയും മാറ്റി മിക്സിയുടെ ജാറിലേക്കോ ബ്ലെൻഡറിലേക്കോ ഒഴിച്ച് നന്നായി അരച്ചെടുക്കുക. പാത്രത്തിൽ വിളമ്പിയ ശേഷം മുകളിൽ ബട്ടർ ഒഴിച്ച് ചൂടോടെ കഴിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.