നോമ്പ് തുറക്കാനിതാ ബനാന ലോല്ലി പോപ്പ്

ഒരുപാട് ഗുണകണങ്ങൾ അടങ്ങിയ ഒരു പഴവർഗ്ഗമാണ് ഏത്തപ്പഴം. പക്ഷെ കുട്ടികളെകൊണ്ട് കഴിപ്പിക്കൽ ഒരു ടാസ്ക് തന്നെ ആണ്. അങ്ങനെ ഉള്ള കുട്ടികളെകൊണ്ട് കഴിപ്പിച്ചെടുപ്പിക്കാൻ പറ്റിയ ഒരു പലഹാരമാണിത്. നോമ്പുതുറക്കാൻ എലുപ്പത്തിൽ ഉണ്ടക്കാൻ പറ്റിയ ഒരു സൂപ്പർ ഐറ്റം

ചെരുവകൾ

  • ● ഏത്തപ്പഴം-4 എണ്ണം
  • ● മൈദ-1 കപ്പ്‌
  • ● മുട്ട -1
  • ● ഏലക്കായപ്പൊടി -1/2 ടീസ്പൂൺ
  • ● മഞ്ഞപ്പൊടി -ഒരു നുള്ള്
  • ● പഞ്ചസാര -3 ടേബിൾ സ്പൂൺ
  • ● വെള്ളം -ആവശ്യത്തിന്
  • ● സ്ക്യുവെർ (കോൽ )-10 എണ്ണം
  • ● ബ്രട് പൊടിച്ചത് -1 കപ്പ്
  • ● എണ്ണ -ഡീപ്പ് ഫ്രൈ ചെയ്യാൻ

തയാറാക്കുന്ന വിധം

സ്ക്യുവെർ പൊട്ടിപ്പൊകാതിരിക്കാൻ കുറച്ചു നേരം വെള്ളത്തിലിട്ട്‌ വെക്കണം. ഏത്തപ്പഴം കുറച്ചു കനത്തിൽ വട്ടത്തിൽ മുറിച്ചെടുക്കുക. ഓരോ സ്ക്വിവെറിലും അഞ്ചു കഷ്ണം ഏത്തപ്പഴക്കഷണങ്ങൾ കുത്തികയറ്റണം.

ഒരു ബൗളിൽ മൈദയും മുട്ടയും പഞ്ചസാരയും മഞ്ഞൾ പൊടിയും ഏലക്ക പൊടിയും വെള്ളവും കൂട്ടി കലക്കി എടുത്ത് ഏത്തപ്പഴത്തോടു കൂടിയ ഒരോ സ്ക്യുവെറും ഇതിൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി പൊരിച്ചെടുത്താൽ ബനാന ലോല്ലിപോപ്പ് റെഡി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.