ആദ്യം അരപ്പിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്ത് അരച്ചെടുക്കുക. പ്രഷർ കുക്കറിൽ ബീഫ്, അരപ്പിൽ പകുതി ഭാഗം (ബാക്കി മസാലക്ക് മാറ്റിവെക്കാം), മഞ്ഞൾ പൊടി ഒരു നുള്ള്, കുരുമുളകു പൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പും ചേർത്ത് മൂന്ന് വിസിൽ അഥവാ വേവ് അനുസരിച്ചു വേവിച്ചെടുക്കുക.
ഒരു പാനിൽ സ്വൽപം നെയ് ചൂടാക്കി കറുവാ പട്ട, തക്കോലം, ഗ്രാമ്പു, ഏലക്ക, ബിരിയാണി ഇല എന്നിവ ഇട്ട് വഴറ്റിയ ശേഷം കഴുകിയെടുത്ത അരി വെള്ളമില്ലാതെ ഇടുക. വെള്ളത്തിന്‍റെ അംശം മാറിയ ശേഷം വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക.
പാനിൽ എണ്ണ ചൂടാക്കി സവോള, ക്യാഷ്യു, കിസ്മിസ് എന്നിവ ഫ്രൈ ചെയ്തെടുക്കുക, മാറ്റി വെക്കുക.ബാക്കി എണ്ണയിൽ സവോള ചേർത്ത് വഴറ്റുക. നേരത്തെ മാറ്റിവെച്ചിരുന്ന ബാക്കി അരപ്പ് ചേർക്കുക. വഴറ്റിയ ശേഷം മഞ്ഞൾ ഒരു നുള്ള് ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുമ്പോൾ തക്കാളി മല്ലിഇല ചേർത്ത് വഴറ്റുക. അതിനു ശേഷം തൈരും നാരങ്ങ നീരും ചേർത്ത് ഇളക്കുക. എണ്ണ തെളിയുമ്പോൾ വേവിച്ച ബീഫും അതിന്‍റെ വെള്ളവും ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുക്ക് ചെയുക. എണ്ണ തെളിയും വരെ.
എണ്ണ തെളിഞ്ഞ ശേഷം ബീഫ് മസാല വലിയ പാത്രത്തിൽ നിരത്തി അതിന്‍റെ മുകളിൽ ഒരു ലയർ റൈസ് ഇടുക. വറുത്ത സവോള, കാഷ്യു കിസ്മിസ്, മല്ലിഇല, സ്വൽപം നെയ്, സ്വൽപം ഗരം മസാല തൂവുക. പിന്നെ 3 ടേബിൾസ്പൂൺ മഞ്ഞൾപൊടി മൂന്ന് ടേബിൾ സ്പൂൺ വെള്ളത്തിൽ യോജിപ്പിച്ചു തെളിച്ചു കൊടുക്കുക കളറിന്. ഇതു പോലെ ബാക്കി റൈസ് അടുത്ത ലയർ ആയി ഇടുക. അടപ്പുവെച്ച് നല്ല ടൈറ്റ് ആയി അടക്കുക. അലൂമിനിയം ഫോയിൽ ഉണ്ടേൽ അതോടെ വെച്ച് അടക്കാം. 10 മിനിറ്റ് ലോ ഫ്‌ളൈമിൽ ധം ആക്കുക. സ്വാദിഷ്ടമായ സ്പെഷ്യൽ നാടൻ ബീഫ് ധം ബിരിയാണി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.