1. മൈദ - രണ്ട് കപ്പ്
2. ഉപ്പ് - ആവശ്യത്തിന്
3. വെള്ളം - ആവശ്യത്തിന്
4. വെജിറ്റബൾ ഓയിൽ - മൂന്ന് ടേബിൾ സ്പൂൺ
5. ബീഫ് - 200 ഗ്രാം
6. മഞ്ഞൾപൊടി - ഒരു ടീസ്പൂൺ
7. ഇഞ്ചി - ഒരു ടേബിൾസ്പൂൺ
8. വെളുത്തുള്ളി - ഒരു ടേബിൾസ്പൂൺ
9. വലിയ ഉള്ളി -രണ്ട് (ചെറുതായി അരിഞ്ഞത്)
10. കുരുമുളക് പൊടി - അര ടേബിൾസ്പൂൺ
11. മല്ലിയില - ഒരു ടേബിൾസ്പൂൺ
മൈദ ആവശ്യത്തിന്. ഉപ്പും വെള്ളവും കുറച്ച് ഓയിലും ചേർത്ത് കുഴച്ചുവക്കുക. അതിനുശേഷം ഫില്ലിങ് തയാറാക്കാനായി ബീഫ് മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വേവിച്ചുവെച്ച ബീഫ് ചോപ്പ് ചെയ്തെടുക്കുക. ഒരു ബൗളെടുത്ത് ചോപ്പ് ചെയ്ത് വെച്ച ബീഫും ഏഴ് മുതൽ 11 വരെയുള്ള ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം കുഴച്ചുവെച്ച മൈദമാവിൽനിന്ന് ഓരോ ചെറിയ ബോളുകളാക്കി കട്ടികുറച്ച് പരത്തി എടുക്കുക. തയാറാക്കിവച്ച ഫിലിങ്സ് അതിനുള്ളിൽ വെച്ച് ചെറിയ കിഴി രൂപത്തിൽ ആക്കി എടുക്കുക. 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ ബീഫ് മോമോസ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.