വളരെ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന വിഭവമാണ് ബ്രെഡ് പോക്കറ്റ് ഷവർമ അഥവ ബ്രെഡ് ഷവർമ. ബ്രെഡ് ഉപയോഗിക്കുന്നതിനാൽ കുബ്ബൂസിന്‍റെ രുചിയും ഈ വിഭവത്തിനുണ്ടാകും.
മൂന്നു കഷ്ണം ബ്രെഡ് ഒരുമിച്ചുവെച്ച് ഒരു അടപ്പ് ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ചു മാറ്റിയ ബ്രെഡിന്‍റെ അറ്റം മിക്സിയിൽ പൊടിച്ച് ഡ്രൈ റോസ്റ്റ് ചെയ്ത് ബ്രെഡ് ക്രംബ്സ് ആക്കുക. ഇനി രണ്ട് ബ്രെഡിന്‍റെ വട്ടം ഒരുമിച്ചുവെച്ച് അമർത്തി അടിച്ച മുട്ടയിലോ കോൺ ഫ്ലോർ ബാറ്ററിലോ മുക്കി ബ്രെഡ് ക്രംബ്സിൽ കോട്ട് ചെയ്ത് മീഡിയം ചൂടുള്ള എണ്ണയിൽ രണ്ടുവശവും നന്നായി വറുത്ത് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ കോരിമാറ്റുക.
ഫില്ലിങ്ങിനായി കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം കൂടെ കൂട്ടി യോജിപ്പിച്ച് ഫില്ലിങ് തയ്യാറാക്കുക. വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്സ് നടുക്കുവെച്ച് മുറിക്കുക. ഒരു ബ്രെഡ് പോക്കറ്റിനകത്ത് ഫില്ലിങ് വെക്കുക. ചൂടോടെ കഴിക്കുക. അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ തയ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.