ചേരുവകൾ
ചിക്കൻ ബ്രെസ്‌റ്റ് -കനം കുറച്ചു നീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്
-ഒരു ടീസ്പൂൺ
കശ്മീരി ചില്ലി -ഒരു ടീസ്പൂൺ
കുരുമുളക് പൊടി -അര ടീസ്പൂൺ
സോയ സോസ് -ഒരു ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
ബാറ്റർ
തയാറാക്കാൻ
മൈദ ആൻഡ് കടല മാവ് : രണ്ടും അരക്കപ്പ് വീതം
സോഡാപ്പൊടി: ഒരു നുള്ള്
കശ്മീരി ചില്ലി: അര ടീസ്പൂൺ
ഉപ്പ്,വെള്ളം: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ ബ്രെസ്‌റ്റ് കഴുകി വൃത്തിയാക്കി കനംകുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ്, ഒരു ടീസ്പൂൺ കശ്മീരി ചില്ലി, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടേബിൾ സ്പൂൺ സോയസോസ്, ഉപ്പ് (സോയസോസിൽ ഉപ്പുള്ളതുകൊണ്ട് നോക്കിയിട്ട് ആവശ്യത്തിന് മാത്രം ചേർക്കുക) എന്നിവ നന്നായി മിക്സ് ചെയ്ത് 15 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കുക.
ഇനി ഇതിലേക്കു ആവശ്യമായ ബാറ്റർ തയാറാക്കാൻ മൈദമാവും കടലമാവും അരക്കപ്പുവീതം എടുക്കുക. അതിലേക്ക് ഒരുനുള്ള് സോഡാപ്പൊടി, അര ടീസ്പൂൺ കശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്ത് പഴം പൊരിക്കുവേണ്ടി ഉണ്ടാക്കുന്നതുപോലെ അത്യാവശ്യം കട്ടിയുള്ള ബാറ്റർ ആക്കി കലക്കിയെടുക്കുക.
ഇനി ചൂടായ എണ്ണയിലേക്ക്, തയാറാക്കിവെച്ചിരിക്കുന്ന ചിക്കൻ ഓരോ പീസ് മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഇടുന്ന സമയത്ത് എണ്ണക്ക് നല്ല ചൂട് ഉണ്ടായിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം മീഡിയം ഫ്ലെയിമിൽവെച്ച് തിരിച്ചും മറിച്ചും നന്നായി ഫ്രൈ ചെയ്തെടുക്കാം. ഇങ്ങനെ നന്നായി മൊരിഞ്ഞ ബജി നമുക്കു വേറെ ഒരു പ്ലേറ്റിലേക്കു മാറ്റാവുന്നതാണ്.
വളരെ പെട്ടെന്നുതന്നെ ഉണ്ടാക്കാൻ കഴിയുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പലഹാരമാണ് ചിക്കൻ ബജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.