ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. 90 ശതമാനം പാകമാകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റിവെക്കുക. ഒരു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി എടുക്കുക. ചിക്കനും ഉരുളക്കിഴങ്ങും തണുത്തതിന് ശേഷം ബ്ലൈൻഡറിലേക്ക് മാറ്റുക. ഒരു ചെറിയ സവാള, പച്ചമുളക്, ഉപ്പ്, മഞ്ഞൾ പൊടി, മല്ലിയില, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി എന്നിവ ചേർക്കുക. നന്നായി ചേരുന്നത് വരെ മിക്സ് ചെയ്യുക.
ഒരു മുട്ട നന്നായി മിക്സ് ചെയ്ത് വെക്കുക. ഒരു കപ്പ് ബ്രഡ് പൊടിച്ചത് എടുത്ത് വെക്കുക. കൈകളിൽ എണ്ണ പുരട്ടി മാവിൽ നിന്നും കുറച്ച് എടുക്കുക. ഇത് ഒരു ബോൾ രൂപത്തിലാക്കി കട്ടിയിൽ പരത്തി എടുക്കുക. നടുവിൽ ഒരു ദ്വാരമിട്ട് ഡോണറ്റ് രൂപത്തിലാക്കുക.
ഇവ മുട്ടയിലും ശേഷം ബ്രഡ് പൊടിയിലും മുക്കി എടുക്കുക. ശേഷം 15 മിനിറ്റ് ഫ്രീസറിൽ സൂക്ഷിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ഡോണറ്റ് ഇട്ട് വറുത്തെടുക്കുക. രുചികരമായ ചിക്കൻ ഡോണറ്റ് തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.