ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഇല്ല. ചിക്കൻ ഫ്രൈക്കാണ് ഫാൻസ് കൂടുതൽ. വീട്ടിലെ ചേരുവകൾ ചേർത്ത് എളുപ്പം തയ്യാറാക്കാൻ പറ്റിയ അടിപൊളി ഐറ്റം ആണ് നമ്മുടെ ഇന്നത്തെ റസീപി 'എരിപൊരി ചിക്കൻ'.
ചെറുതായി മുറിച്ച ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചത്, മഞ്ഞൾ പൊടി, അരിപ്പൊടി, കാശ്മീരി ചില്ലി പൗഡർ, ഗരം മസാല പൊടി, ചതച്ച വറ്റൽ മുളക്, മുട്ട, നാരങ്ങാ നീര് എന്നിവ ആവശ്യത്തിന് ഉപ്പും ചേർത്ത് മസാല തേച്ചു പിടിപ്പിച്ച് രണ്ട് മണിക്കൂറെങ്കിലും മാറ്റി വെക്കുക.
ശേഷം പാൻ ചൂടാക്കി മസാല തേച്ചു വെച്ച ചിക്കൻ ഡീപ് ഫ്രൈ ചെയ്തെടുക്കുക. പപ്പടം നീളത്തിൽ കട്ട് ചെയ്ത് അതേ എണ്ണയിൽ വറുത്തു കോരി വറുത്തെടുത്ത ചിക്കെൻറ മുകളിൽ ഇട്ടു കൊടുക്കുക. കൂടെ വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് കൊടുക്കാം. സ്വാദിഷ്ടമായ എരിപൊരി ചിക്കൻ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.