ചി​ക്ക​ൻ ക​മീ​റ

ചി​ക്ക​ൻ ക​മീ​റ കഴിക്കൂ...

ചേരുവകൾ:

  • ചി​ക്ക​ൻ - 300 ഗ്രാം ​എ​ല്ലി​ല്ലാ​ത്തത് 
  • മൈ​ദ -ര​ണ്ട​ര ക​പ്പ്
  • മു​ട്ട - ഒ​രു എണ്ണം
  • പ​ഞ്ച​സാ​ര -ര​ണ്ട്​ ടീ​സ്​​പൂ​ൺ
  • ഇ​ൻ​സ്​​റ്റ​ൻ​റ്​ യീ​സ്​​റ്റ് -ഒ​രു ടീ​സ്​​പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • കു​രു​മു​ള​ക് പൊടി - ആവശ്യത്തിന്
  • നെ​യ്യ് - ഒ​രു ടീ​സ്​​പൂ​ൺ 
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് അ​ര​ച്ച​ത്- ര​ണ്ട്​ ടീ​സ്​​പൂ​ൺ
  • ഗ​രം​മ​സാ​ല​ -ഒ​രു ടീ​സ്​​പൂ​ൺ 
  • കാ​പ്​​സി​ക്കം - ഒന്ന് ചെ​റു​താ​യി അ​രി​ഞ്ഞത് 
  • ഉ​ള്ളി - മൂ​ന്ന്​ ചെ​റു​താ​യി അരിഞ്ഞത്
  • മ​ല്ലി ഇ​ല​ - ആവശ്യത്തിന്
  • ബ്ര​ഡ്​ പൊ​ടി​ച്ചത് - ആവശ്യത്തിന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ര​ണ്ട​ര ക​പ്പ് മൈ​ദ, ഒ​രു മു​ട്ട, ര​ണ്ട്​ ടീ​സ്​​പൂ​ൺ പ​ഞ്ച​സാ​ര, ഒ​രു ടീ​സ്​​പൂ​ൺ ഇ​ൻ​സ്​​റ്റ​ൻ​റ്​ യീ​സ്​​റ്റ്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, ഒ​രു ടീ​സ്​​പൂ​ൺ നെ​യ്യ് എ​ന്നി​വ ചേ​ർ​ത്ത് മി​ക്​​സ് ആ​ക്കി ചെ​റു ചൂ​ടു​ള്ള പാ​ൽ ഒ​ഴി​ച്ച് ന​ല്ല മ​യ​ത്തി​ൽ കു​ഴ​ച്ച് എ​ടു​ക്കു​ക. ഒ​ന്ന​ര മ​ണി​ക്കൂ​ർ മാ​വ് പൊ​ങ്ങാ​ൻ വെ​ക്കു​ക.

300 ഗ്രാം ​എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ ഫ്രൈ ​ചെ​യ്​​ത്​ മാ​റ്റി​വെ​ക്കു​ക. ഒ​രു പാ​ൻ അ​ടു​പ്പി​ൽ വെ​ച്ച് ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ മൂ​ന്ന്​ ഉ​ള്ളി ചെ​റു​താ​യി ക​ട്ട് ചെ​യ്​​ത​തും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി എ​ടു​ക്കു​ക. വ​ഴ​ന്ന് വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ര​ണ്ട്​ ടീ​സ്​​പൂ​ൺ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് അ​ര​ച്ച​തും ഒ​രു ടീ​സ്​​പൂ​ൺ ഗ​രം​മ​സാ​ല​യും ചെ​റു​താ​ക്കി​യ ചി​ക്ക​നും ചേ​ർ​ത്ത് മി​ക്​​സാ​ക്കി ചെ​റു​താ​യി അ​രി​ഞ്ഞ ഒ​രു കാ​പ്​​സി​ക്ക​വും മ​ല്ലി ഇ​ല​യും ചേ​ർ​ത്ത് ര​ണ്ട്​ മി​നി​റ്റ്​ മൂ​ടി​വെ​ക്കു​ക.

ഒ​രു മു​ട്ട​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും കു​രു​മു​ള​കും ഇ​ട്ട് ന​ന്നാ​യി അ​ടി​ച്ച് എ​ടു​ക്കു​ക. മൈ​ദ​മാ​വ് ഓ​രോ ബോ​ൾ ആ​ക്കി കൈ ​കൊ​ണ്ട് ഒ​ന്ന് പ്ര​സ്​ ചെ​യ്​​ത്​ വെ​ക്കു​ക. ശേ​ഷം ഓ​രോ ബോ​ൾ​സ് മു​ട്ട​യി​ലും ബ്ര​ഡ്​ പൊ​ടി​ച്ച​തി​ലും മു​ക്കി ചൂ​ടാ​യ എ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്​​ത്​ എ​ടു​ക്കു​ക. ഓ​രോ ക​മീ​റ​യും ചൂ​ടാ​റി​യ ശേ​ഷം ന​ടു​വി​ൽ നി​ന്നും കീ​റി അ​ക​ത്തേ​ക്ക് മ​യോ​ണൈ​സും ടോ​മാ​റ്റോ കെ​ച്ച​പ്പും ചി​ക്ക​ൻ ഫി​ല്ലി​ങ്ങും ചേ​ർ​ത്ത് ചൂ​ടോ​ടെ സെർ​വ് ചെ​യ്യാം.

തയാറാക്കിയത്: മി​നാ​സ്​ ഫ​സ്​​ലിം 


Tags:    
News Summary - Chicken Kameera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.