ചെറിയ കഷ്ണങ്ങളാക്കിയ മാംസം എന്ന് അർഥം വരുന്ന കീമ മലയാളികൾക്ക് അത്ര പരിചിതമല്ലെങ്കിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ വളരെയധികം പ്രിയങ്കരമായ ഒരു വിഭവമാണ്. മട്ടൻ,ബീഫ്, ചിക്കൻ എന്നിവയിൽ ഏതു മാംസം കൊണ്ടും കീമ ആക്കി എടുക്കാം. കീമയിൽ ഗ്രീൻപീസ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ ചേർത്ത് കറിയായും ഉപയോഗിക്കാറുണ്ട്.
മറ്റു ചിലർ സമൂസയിലും മറ്റും ഫില്ലിങ്ങിനു വേണ്ടിയും കീമ ഉപയോഗിക്കാറുണ്ട്. കഴിക്കാൻ വളരെ രുചികരവും ഉണ്ടാക്കാൻ എളുപ്പവുമായ വിഭവമാണ് കീമ. മാംസം ചെറിയ കഷ്ണങ്ങളാക്കി തയ്യാറാക്കുന്നത് കൊണ്ടു തന്നെ കീമ ഉണ്ടാകുമ്പോൾ നമുക്ക് ഒരുപാട് സമയം ലാഭിക്കാം. നമ്മുടെ അയൽ രാജ്യങ്ങളിലും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കീമ. അപ്പോൾ ധാബാ സ്റ്റൈൽ ചിക്കൻ കീമയാണ് ഇന്നത്തെ ഐറ്റം.
ചിക്കൻ ഗ്രൈൻഡറിൽ ഇട്ട് നന്നായി ഗ്രൈൻഡ് ചെയ്തെടുക്കുക. പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചെറിയ ജീരകം ഇട്ടു കൊടുത്തു ഉള്ളി ചേർത്ത് വഴറ്റി എടുക്കുക. ശേഷം ഗ്രൈൻഡ് ചെയ്തുവെച്ച ചിക്കൻ അതിലേക്ക് ചേർത്ത് വഴറ്റി, കഴുകിവെച്ച ഗ്രീൻ പീസ് കൂടെ ഇട്ട് യോജിപ്പിക്കണം. തുടർന്ന് ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേർത്ത് തക്കാളിയും പച്ചമുളകും ചേർത്ത് കൊടുക്കുക. നന്നായി വഴറ്റി എടുക്കുക.
ശേഷം മേൽപറഞ്ഞ 8, 9, 10, 11, 12, 13 ചേരുവകൾ ചേർത്ത് കൊടുത്തു പച്ചച്ചുവ മാറുന്നത് വരെ വഴറ്റി കൊടുക്കുക. ശേഷം മൂന്ന് തക്കാളി പുഴുങ്ങി അതിന്‍റെ തൊലി കളഞ്ഞു അടിച്ചെടുത്തതും കൂടെ ചേർത്ത് നന്നായി വീണ്ടും വഴറ്റിയെടുത്തു യോജിപ്പിക്കുക. മല്ലിയിലയും നീളത്തിൽ അരിഞ്ഞ ഇഞ്ചിയും ചേർത്ത് കൊടുക്കുക. അവസാനമായി നെയ്യ് ചേർത്ത് കൊടുക്കുക. ധാബ സ്റ്റൈൽ ചിക്കൻ കീമ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.