ഒരു ഫ്രയിങ് പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നന്നായി കൊത്തിയരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഗരംമസാല, ചെറുതായി മുറിച്ച മല്ലിയില, കറിവേപ്പില ചേർത്തിളക്കുക. ശേഷം ഉപ്പ് ചേർത്ത് വേവിച്ച് ക്രാബിന്റെ ഫ്ലഷ് മാത്രം എടുത്തത് ചേർത്തിളക്കി തീ ഓഫാക്കുക. ശേഷം ഒരു പാത്രത്തിൽ അഞ്ച് മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് പാൽ, ഏലക്കപ്പൊടി, ഉപ്പ്, ഗരം മസാല, കുറച്ച് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എഗ് മിക്സ് തയാറാക്കി വെക്കുക.
ശേഷം ചുവട് കട്ടിയുള്ള ഒരു നോൺസ്റ്റിക് പാത്രത്തിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് ഇതിലേക്ക് ഒരു ചപ്പാത്തി തയാറാക്കിവെച്ച എഗ് മിക്സിൽ ഡിപ് ചെയ്ത് വെക്കുക. ഇതിന് മുകളിൽ തയാറാക്കിവെച്ച ക്രാബ് മസാലയിൽനിന്ന് ഒരു ടേബ്ൾ സ്പൂൺ ലെയർ ചെയ്യുക. അതിന് മുകളിൽ വീണ്ടും ചപ്പാത്തി എഗ് മിക്സിൽ ഡിപ് ചെയ്ത് വെക്കുക. മുകളിൽ ക്രാബ് മസാല ചേർക്കുക.
ഇങ്ങനെ ചപ്പാത്തിയും ക്രാബ് മസാലയും തീരുന്നത് വരെ ലെയർ ചെയ്ത് ബാക്കി എഗ് മിക്സ് മുകളിൽ ഒഴിച്ച് പാത്രം മൂടിവെച്ച് ചെറിയ തീയിൽ 20 മിനിറ്റ് വരെ കുക്ക് ചെയ്യണം. ശേഷം നെയ്യ് പുരട്ടിയ ഫ്രയിങ് പാനിലേക്ക് ഡീമോൾഡ് ചെയ്ത് ചെറുതീയിൽ അഞ്ചാറ് മിനിറ്റ് കുക്ക് ചെയ്ത് ചൂട് പോയതിനുശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത് സർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.