ഡ്രൈ ​ഫ്രൂ​ട്ട്സ്, ന​ട്‌​സ് ഉ​ന്ന​ക്കാ​യ

ചേ​രു​വ​ക​ൾ

  • നേ​ന്ത്ര​പ്പ​ഴം - 4 എ​ണ്ണം
  • ഈ​ത്ത​പ്പ​ഴം - 20 എ​ണ്ണം
  • അ​ണ്ടി​പ്പ​രി​പ്പ് - 20 എ​ണ്ണം
  • തേ​ങ്ങ - 1 ക​പ്പ്
  • നെ​യ്യ് - 2 ടീ. ​സ്പൂ​ൺ
  • ഏ​ല​ക്ക​പ്പൊ​ടി -കാ​ൽ ടീ. ​സ്പൂ​ൺ
  • പ​ഞ്ച​സാ​ര, ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ഒ​രു പാ​നി​ൽ നെ​യ്യ് ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ചെ​റു​താ​യി മു​റി​ച്ച അ​ണ്ടി​പ്പ​രി​പ്പ് ഫ്രൈ ​ചെ​യ്യു​ക. ഇ​തി​ലേ​ക്ക് തേ​ങ്ങ​യും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് അ​ഞ്ച് മി​നി​റ്റ് ഇ​ള​ക്കു​ക. ഇ​തി​ലേ​ക്ക്‌ ഏ​ല​ക്ക​പ്പൊ​ടി ചേ​ർ​ത്തി​ള​ക്കി തീ ​ഓ​ഫ്‌ ചെ​യ്യു​ക. ഇ​ഷ്ട​മാ​ണെ​ങ്കി​ൽ കി​സ്മി​സ് ചേ​ർ​ത്തും ഫി​ല്ലി​ങ് ത​യാ​റാ​ക്കാം.

ശേ​ഷം, വേ​വി​ച്ചെ​ടു​ത്ത നേ​ന്ത്ര​പ്പ​ഴ​വും കു​രു​ക​ള​ഞ്ഞ ഈ​ത്ത​പ്പ​ഴ​വും ഒ​രു നു​ള്ള് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി സ്മാ​ഷ് ചെ​യ്ത് ഇ​തി​ൽ​നി​ന്ന് ചെ​റി​യ ഉ​രു​ള​ക​ളാ​യി എ​ടു​ത്ത് കൈ​യി​ൽ വെ​ച്ച് ത​ന്നെ പ​ര​ത്തി ത​യാ​റാ​ക്കി വെ​ച്ച ഫി​ല്ലി​ങ്​ വെ​ച്ച് ഉ​ന്ന​ക്കാ​യ​യു​ടെ ഷേ​പ്പി​ൽ ഉ​രു​ട്ടി​യെ​ടു​ക്കു​ക.

കൈ​യി​ൽ ഒ​ട്ടി​പ്പി​ടി​ക്കു​ക ആ​ണെ​ങ്കി​ൽ കു​റ​ച്ച് ഓ​യി​ൽ പു​ര​ട്ടി​യ​തി​ന് ഉ​ന്ന​ക്കാ​യ ത​യാ​റാ​ക്കാം. ഇ​ങ്ങ​നെ എ​ല്ലാം ത​യാ​റാ​ക്കി​യ​തി​ന് ശേ​ഷം ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ക​ഴി​ക്കാം.

Tags:    
News Summary - Dry fruits and nuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.