ഇത്ര ഈസിയാണോ ചിക്കൻ ചുക്ക തയാറാക്കാൻ...

ചേരുവകൾ:

  • ചിക്കൻ - 1 കിലോഗ്രാം
  • സവാള - 3 എണ്ണം
  • വറ്റൽമുളക് - രണ്ടു പിടി
  • കുരുമുളക് - 1 ടേബിൾസ്പൂൺ
  • പച്ച മല്ലി - 1 കപ്പ്‌
  • ചെറിയ ജീരകം - 1 ടേബിൾസ്പൂൺ
  • വലിയ ജീരകം - 1/2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 2 ടേബിൾസ്പൂൺ
  • കറിവേപ്പില - ഒരു പിടി
  • കറുവാപട്ട - ഒരു ചെറിയ കഷ്ണം
  • ഗ്രാമ്പു - 2 അല്ലെങ്കിൽ 3 എണ്ണം
  • കസ് കസ് - 1 ടീസ്പൂൺ
  • തേങ്ങ - ഒന്നര
  • ബട്ടർ - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം:

ഒരു മൺചട്ടിയിൽ ബട്ടർ ഒഴിച്ച് അതിൽ കറിവേപ്പിലയും സവാളയും വയറ്റിയെടുക്കുക. അതിലേക്ക് നന്നായി കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചിക്കൻ ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പും അൽപം മഞ്ഞൾപൊടിയും ചേർത്ത് യോജിപ്പിച്ചതിന് ശേഷം മൂടിവെച്ച് വേവിക്കുക.

പകുതി വേവായതിന് ശേഷം അതിലേക്ക് വറ്റൽമുളക് വെളിച്ചെണ്ണയിൽ വയറ്റിയത് (നന്നായി വറുക്കണം), ഒരു ചെറിയ പിടി കുരു കളഞ്ഞ പുളി (നെല്ലിക്ക വലുപ്പത്തിൽ) കൂടി ചേർത്ത് മിക്സിയിൽ വെള്ളം ചേർക്കാതെ പൊടിച്ചെടുക്കുക. ഇത് ചിക്കനിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ശേഷം പച്ച മല്ലി, കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, ഗ്രാമ്പു, കറുവാപട്ട, ചെറിയ ജീരകം, വലിയ ജീരകം, കസ് കസ് ഇയെല്ലാംകൂടെ ഒരു പാനിൽ നന്നായി വറുത്തെടുക്കുക. എന്നിട്ട് ഇവ മിക്സിയിൽ പൊടിച്ചെടുത്ത് ചിക്കനിലേക്ക് ചേർത്ത് മൂടിവെച്ചു വീണ്ടും വേവിക്കുക.

നന്നായി വെന്തതിന് ശേഷം അതിലേക്ക് ഒന്നര തേങ്ങ ചിരകിയത് ഒരു ഫ്രൈ പാനിൽ ഏകദേശം ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക. ഇതും ചിക്കനിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

Tags:    
News Summary - Easy To Cook Chicken Chukka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.