ഏത്തക്ക പിടി

ഏത്തക്ക പിടി കൊണ്ടൊരു പിടി പിടിക്കാം...

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആരോഗ്യപ്രദമായതാണ് ഏത്തപ്പഴം. വിവിധ തരത്തിലുള്ള വിഭവങ്ങൾ ഏത്തപ്പഴം കൊണ്ട് തയാറാക്കാം. അതിലൊന്നാണ് മധുര പലഹാരമായ ഏത്തക്ക പിടി.

ആവശ്യമായ സാധനങ്ങൾ:

  • ഏത്തപ്പഴം - 1
  • അരിപ്പൊടി - 1/2 കപ്പ്
  • പഞ്ചസാര - 1/2 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • വെള്ളം - 1/2 കപ്പ്
  • നെയ്യ് - 1 ടീസ്പൂൺ
  • ഉണക്കമുന്തിര - ആവശ്യത്തിന്
  • പഞ്ചസാര - 1 ടേബിൾസ്പൂൺ
  • തേങ്ങയുടെ ഒന്നാം പാൽ -1/2 കപ്പ്
  • തേങ്ങയുടെ രണ്ടാം പാൽ -1 കപ്പ്
  • ഏലക്കാപൊടി - 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഏത്തപ്പഴം ചെറിയ ചതുര കഷണങ്ങളാക്കി മുറിക്കുക. അരിപ്പൊടിയിൽ പഞ്ചസാരയും ഉപ്പും ചേർത്ത് ഇളക്കി വെക്കണം. ഇതിലേക്ക് അരക്കപ്പ് വെള്ളം തിളപ്പിച്ചത് ഒഴിച്ച് നല്ലതായി കുഴക്കുക. അതിനു ശേഷം ചെറിയ ഉരുളകളാക്കി വെക്കുക.

പാനിൽ നെയ്യ് ചൂടാക്കി ഉണക്കമുന്തിരി മൂപ്പിച്ച ശേഷം ഏത്തപ്പഴവും പഞ്ചസാരയും ചേർത്തു ചെറുതീയിൽ വെക്കുക. ഇതിലേക്ക് രണ്ടാം പാൽ ചേർത്തിളക്കുക. തിളക്കുമ്പോൾ ഉരുട്ടി വെച്ചിരിക്കുന്ന ഉരുളകൾ ഓരോന്നായി ചേർത്ത് വേവിക്കണം. ശേഷം ഒന്നാംപാലും ഏലക്കാപൊടിയും ചേർത്തിളക്കി ചൂടാകുമ്പോൾ വാങ്ങിവെക്കുക ചൂടോടെ വിളമ്പാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.