സൂപ്പർ ടേസ്റ്റിൽ ഫിഷ് ഫില്ലെറ്റ്‌

നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണല്ലോ മൽസ്യം. മീൻ പൊതുവേ കറി വെച്ചും പൊരിച്ചും വറ്റിച്ചുമാണ് കഴിക്കാറുള്ളത്. എന്നാൽ, പാനിൽ വളരെ കുറച്ചു ഓയിലിൽ മീൻ ഇതു പോലൊന്ന് വറുത്തെടുത്തു നോക്കു. അതിനു മുകളിലായി ബട്ടർ ലെമൺ സോസും. എല്ലാവർക്കും ഈ രുചി ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ദശക്കട്ടിയുള്ള ഏതു മത്സ്യവും നമുക്ക് ഈ റെസിപ്പിക്ക് വേണ്ടി ഉപയോഗിക്കാം.

ചേരുവകൾ:

  • ഫിഷ് ഫില്ലെറ്റ്‌ -6,7 കഷ്ണം
  • നാരങ്ങാ -1 എണ്ണം
  • ചതച്ച വറ്റൽ മുളക് -1 ടേബിൾ സ്പൂൺ
  • കുരുമുളക്‌ പൊടി -1 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി - ഒരു വലിയ അല്ലി ചെറുതായി അരിഞ്ഞത്
  • ഒലീവ് ഓയിൽ -1 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മല്ലിയില ചെറുതായി അരിഞ്ഞത് -1 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
  • ഒറിഗാനോ-1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ബട്ടർ -1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം:

ഒരു ബൗളിലേക്ക് ഒലീവ് ഓയിലും ഉപ്പും ചതച്ച വറ്റൽ മുളകും കുരുമുളക് പൊടിയും ഒറിഗാനോയും നാരങ്ങാ നീരും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇട്ടു നന്നായി യോജിപ്പിക്കണം. അതിലേക്ക് ഓരോ ഫിഷ് ഫില്ലെറ്റും ഇട്ടു നന്നായി യോജിപ്പിച്ചു കൊടുക്കുക. രണ്ട് മണിക്കൂർ മാരിനേറ്റ് ചെയ്തു വെക്കണം. ശേഷം ബട്ടർ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കാം.

അതേ പാനിൽ ബട്ടർ ഇട്ടു വെളുത്തുള്ളി വഴറ്റി അതിലേക്ക് കുറച്ചു ചതച്ച വറ്റൽ മുളകും മല്ലിയിലയും നാരങ്ങാ നീരും ചേർത്ത് തീ ഓഫ് ചെയ്യാം. ശേഷം ഈ സോസ് വറുത്തു വെച്ച മീനിന് മുകളിലേക്ക് ഒഴിച്ച് കൊടുക്കുക. സംഭവം റെഡി.

Tags:    
News Summary - Fish fillet in super taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.