കടലിൽ പാറക്കെട്ടുകളിൽ ഒട്ടിപ്പിടിച്ചു കാണപ്പെടുന്ന കല്ലുമ്മക്കായ അല്ലെങ്കിൽ കടുക്ക എന്നറിയപ്പെടുന്നത് മൽസ്യ ഇനത്തിൽ പെട്ട കടൽ ജീവികളാണ്. കക്ക പോലെ തന്നെ കഴിക്കാൻ പറ്റിയ ഒരു ജീവി. കക്കയേക്കാൾ വലുപ്പം കല്ലുമ്മക്കായ്ക്കുണ്ട്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കല്ലുമ്മക്കായ കൃഷി ചെയ്തു വരുന്നുണ്ട്.
കഴിക്കാൻ വളരെയധികം രുചിയുള്ള കല്ലുമ്മക്കായ നമ്മൾ പലതരത്തിൽ പാചകം ചെയ്യാറുണ്ട്. റോസ്റ്റ് ആയും നിറച്ചു പൊരിച്ചും എല്ലാം. കല്ലുമ്മക്കായ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ മലബാറുകാരുടെ സ്വകാര്യ അഹങ്കാരമാണ്. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന കല്ലുമ്മക്കായ നിറച്ചു പൊരിച്ചതാണ് ഇന്നത്തെ നമ്മുടെ വിഭവം.
ചേരുവകൾ:
അരി 5, 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെച്ചും ഗ്രൈൻഡറിൽ കുതിർത്തി വെച്ചും വെള്ളം കളഞ്ഞ അരിയും കൂടെ ഉള്ളിയും ജീരകവും നാളികേരവും എല്ലാം ഇട്ടു കുറച്ചു കുറച്ചായി അരച്ചെടുക്കുക. ശേഷം ബൗളിലേക്ക് മാറ്റി കൈ കൊണ്ട് നന്നായി യോജിപ്പിച്ചെടുത്തു കുറച്ചു കുറച്ചായി അരിപൊടി ചേർത്ത് ടൈറ്റ് ആക്കി എടുക്കണം. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. നന്നായി കുഴച്ചെടുത്തു സോഫ്റ്റ് ആക്കി എടുക്കുക. കഴുകി വൃത്തിയാക്കിയ ഓരോ കല്ലുമ്മക്കായയുടെ ഉള്ളിലും ഈ അരിയുടെ കൂട്ട് ഇട്ട് ഫിൽ ചെയ്തു കൊടുക്കുക.
ശേഷം 20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തോട് കളഞ്ഞു അതിലേക്ക് മസാല ചേർത്ത് പിടിപ്പിക്കണം. അതിനായി വലിയ ബൗളിലേക്ക് കാശ്മീരി ചില്ലി പൗഡറും മഞ്ഞൾ പൊടിയും ഉപ്പും ഗരം മസാലയും കറി വേപ്പിലയും കുറച്ചു വെള്ളവും ഒഴിച്ച് മസാല ഉണ്ടാക്കി അതിലേക്ക് ഓരോ കല്ലുമ്മക്കായയും മുക്കി നല്ല ചൂടുള്ള വെളിച്ചെണ്ണയിൽ വറുത്തെടുത്താൽ കല്ലുമ്മക്കായ നിറച്ചു പൊരിച്ചത് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.