ഇ​റാ​നി ചി​ക്ക​ൻ പോ​ള

ചേ​രു​വ​ക​ൾ

  • മു​ട്ട -2
  • മൈ​ദ -1ക​പ്പ്‌
  • പാ​ൽ -1ക​പ്പ്‌
  • സ​ൺ​ഫ്ല​വ​ർ ഓ​യി​ൽ -3/4 ക​പ്പ്‌
  • സ​വാ​ള -2
  • പ​ച്ച​മു​ള​ക് -3
  • ഇ​ഞ്ചി -ചെ​റി​യ ഒ​രു ഭാ​ഗം
  • വെ​ളു​ത്തു​ള്ളി - 5 അ​ല്ലി
  • ബോ​ൺ​ലെ​സ് ചി​ക്ക​ൻ -350ഗ്രാം
  • ​കു​രു​മു​ള​ക് പൊ​ടി -1 ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി -1 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി-1/2 ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി -1/2 ടീ​സ്പൂ​ൺ
  • ചി​ക്ക​ൻ മ​സാ​ല -1/2 ടീ​സ്പൂ​ൺ
  • വി​നാ​ഗി​രി -1/2 ടീ​സ്പൂ​ൺ
  • ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്-​ആ​വ​ശ്യ​ത്തി​ന് 

ത​യാ​റാ​ക്കേ​ണ്ട വി​ധം

ചി​ക്ക​നി​ൽ മ​സാ​ല പു​ര​ട്ടി വെ​ക്കു​ക​. അ​തി​നു​വേ​ണ്ടി ക​ഴു​കി വൃ​ത്തി​യാ​ക്കി​വെ​ച്ച ചി​ക്ക​നി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത്, അ​ല്പം ചി​ക്ക​ൻ മ​സാ​ല​പ്പൊ​ടി, അ​ര ടീ​സ്പൂ​ൺ വി​നാ​ഗി​രി എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി തി​രു​മ്മി ചേ​ർ​ത്ത ശേ​ഷം കു​റ​ഞ്ഞ​ത് അ​ര മ​ണി​ക്കൂ​ർ എ​ങ്കി​ലും റെ​സ്റ്റ് ചെ​യ്യാ​ൻ വെ​ക്കണം..

പോ​ള​യി​ലേ​ക്ക് ഉ​ള്ള മ​സാ​ല​ക്ക് ആ​വ​ശ്യ​മാ​യ സ​വാ​ള​യും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും പ​ച്ച​മു​ള​കും ക​റി​വേ​പ്പി​ല​യും കു​നു​കു​നെ മു​റി​ച്ചു​വെ​ക്കു​ക. ശേ​ഷം ഒ​രു ഫ്രൈ ​പാ​ൻ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് എ​ണ്ണ ഒ​ഴി​ച്ച ശേ​ഷം ചി​ക്ക​ൻ പൊ​രി​ച്ചു കോ​രി​യെ​ടു​ക്കു​ക. തു​ട​ർ​ന്ന് അ​തി​നെ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച് മാ​റ്റി​വെ​ക്കു​ക. തു​ട​ർ​ന്ന് ഒ​രു പാ​നി​ൽ 2 ടേ​ബി​ൾ സ്പൂ​ൺ ഓ​യി​ൽ ചൂ​ടാ​ക്കി അ​തി​ലേ​ക്ക് ആ​ദ്യം കു​നു​കു​നെ അ​രി​ഞ്ഞു​വെ​ച്ചി​രു​ന്ന ക​റി​വേ​പ്പി​ല​യും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ഇ​ട്ടു വ​ഴ​റ്റു​ക. പ​ച്ച​മ​ണം മാ​റി​വ​രു​ന്ന സ​മ​യ​ത്ത് പ​ച്ച​മു​ള​കും ചേ​ർ​ത്ത് കൊ​ടു​ക്കു​ക.

അ​തി​നു​ശേ​ഷം സ​വാ​ള​യും ചേ​ർ​ത്ത് ഇ​ള​ക്കി വേ​വി​ക്കു​ക. എ​ല്ലാ ചേ​രു​വ​ക​ളും ന​ന്നാ​യി മൂ​ത്തു വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് അ​ര ടീ​സ്പൂ​ൺ മു​ള​ക്പൊ​ടി, മ​ല്ലി​െ​പ്പാ​ടി, കാ​ൽ ടീ​സ്പൂ​ൺ മ​ഞ്ഞ​ൾ പൊ​ടി, അ​ര ടീ​സ്പൂ​ൺ ചി​ക്ക​ൻ മ​സാ​ല പൊ​ടി, അ​ര ടീ​സ്പൂ​ൺ കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ഇ​ത് ന​ന്നാ​യി മൂ​ത്തു​വ​രു​ന്ന സ​മ​യ​ത്ത് നേ​ര​ത്തേ ത​യാ​റാ​ക്കി​വെ​ച്ച ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ ഈ ​മ​സാ​ല​യി​ലേ​ക്ക് ചേ​ർ​ത്ത് ഇ​ള​ക്കി​ക്കൊ​ടു​ക്കു​ക. മ​സാ​ല​യും ചി​ക്ക​നും ത​മ്മി​ൽ യോ​ജി​ച്ചു ക​ഴി​ഞ്ഞാ​ൽ സ്റ്റ​വ് ഓ​ഫ്‌ ചെ​യ്യാം. ഇ​നി പോ​ള​യു​ടെ മാ​വ് ത​യാ​റാ​ക്കാം. അ​തി​നു​വേ​ണ്ടി മി​ക്സി​യു​ടെ ജാ​റി​ലേ​ക്ക് 2 മു​ട്ട പൊ​ട്ടി​ച്ചൊ​ഴി​ക്കു​ക, ഒ​രു ക​പ്പ്‌ മൈ​ദ, ഒ​രു ക​പ്പ്‌ പാ​ൽ, മു​ക്കാ​ൽ ക​പ്പ്‌ ഓ​യി​ൽ, അ​ര ടീ​സ്പൂ​ൺ കു​രു​മു​ള​ക് പൊ​ടി, കാ​ൽ ടീ ​സ്പൂ​ൺ ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക.

ഇ​റാ​നി പോ​ള സ​മ​യ​മെ​ടു​ത്ത് വേ​വി​ക്കു​ന്ന വി​ഭ​വ​മാ​ണ്. ഇ​ത് ഒ​ന്നു​കി​ൽ ഇ​ഡ​ലി പാ​ത്ര​ത്തി​ൽ ആ​വി​ക്ക് വെ​ച്ചോ ര​ണ്ടു പാ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച്‌ ഡ​ബി​ൾ ഹീ​റ്റി​ങ് രീ​തി​യി​ലോ പാ​കം ചെ​യ്യാ​വു​ന്ന​താ​ണ്. ര​ണ്ടു പാ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ങ്കി​ൽ ആ​ദ്യ​ത്തെ പാ​ൻ​വെ​ച്ച് അ​തി​നു മു​ക​ളി​ൽ കു​ഴി​യു​ള്ള ത​ര​ത്തി​ലു​ള്ള നോ​ൺ​സ്റ്റി​ക് പാ​ത്രം വെ​ച്ചു​വേ​ണം ചെ​യ്യാ​ൻ. ഇ​ഡ​ലി പാ​ത്ര​ത്തി​ലാ​ണ് പാ​കം ചെ​യ്യു​ന്ന​തെ​ങ്കി​ൽ ഇ​ഡ​ലി പാ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് അ​ല്പം നെ​യ്യോ ഓ​യി​ലോ പു​ര​ട്ടി​യ​തി​നു ശേ​ഷം ചൂ​ടാ​യി​വ​രു​ന്ന സ​മ​യ​ത്ത് ഒ​രു ല​യ​ർ മാ​വ് ഒ​ഴി​ക്കു​ക.

അ​തി​നു​ശേ​ഷം ചെ​റു​താ​യി കു​മി​ള​ക​ൾ പൊ​ട്ടു​ന്ന​തു​വ​രെ വെ​യി​റ്റ് ചെ​യ്യു​ക. അ​ങ്ങ​നെ കു​മി​ള​ക​ൾ വ​രു​ന്ന സ​മ​യ​ത്ത് നേ​ര​ത്തേ ത​യാ​റാ​ക്കി​വെ​ച്ച ചി​ക്ക​ൻ മ​സാ​ല അ​തി​ന് മു​ക​ളി​ലേ​ക്ക് സ്പ്രെ​ഡ് ചെ​യ്തു കൊ​ടു​ക്കു​ക. വീ​ണ്ടും അ​തി​നു മു​ക​ളി​ലേ​ക്ക് മാ​വ് ഒ​ഴി​ക്കു​ക. ശേ​ഷം വീ​ണ്ടും മ​സാ​ല. മു​ക​ളി​ൽ മാ​വ് എ​ന്ന രീ​തി​യി​ൽ​വെ​ച്ച ശേ​ഷം മൂ​ടി​വെ​ക്കു​ക. പ​കു​തി വേ​വ് ആ​കു​ന്ന സ​മ​യ​ത്ത് മു​ക​ളി​ൽ മ​ല്ലി​യി​ല​യോ കാ​ര​റ്റോ ത​ക്കാ​ളി​യോ മ​റ്റോ വെ​ച്ച് നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള രീ​തി​യി​ൽ അ​ല​ങ്ക​രി​ക്കാം. വീ​ണ്ടും അ​ട​ച്ചു​വെ​ച്ച് ന​ന്നാ​യി വേ​വാ​കു​മ്പോ​ൾ ഓ​യി​ലോ നെ​യ്യോ ഒ​രു പാ​നി​ലേ​ക്ക് പു​ര​ട്ടി​യ​ശേ​ഷം പോ​ള അ​തി​ലേ​ക്ക് മ​റി​ച്ചി​ട്ട് ഒ​രു 5 മി​നി​റ്റ് വേ​വി​ക്കു​ക. രു​ചി​ക​ര​മാ​യ ഇ​റാ​നി ചി​ക്ക​ൻ പോ​ള ത​യാ​ർ.  

Tags:    
News Summary - food recipes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.