ഇഡലിയപ്പം (കണ്ണപ്പം)

ചേ​രു​വ​ക​ൾ

ജീ​ര​ക​ശാ​ല അ​രി -ഒ​രു ക​പ്പ്

പ​ച്ച​രി -കാ​ൽ ക​പ്പ്​

മു​ട്ട -ഒ​രെ​ണ്ണം

തേ​ങ്ങ ചി​ര​കി​യ​ത് -കാ​ൽ ക​പ്പ്

ഫി​ല്ലി​ങ്ങി​നാ​യി

ഉ​ള്ളി, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, പ​ച്ച​മു​ള​ക്, ഉ​പ്പ്,

മ​ഞ്ഞ​ൾ​പൊ​ടി, ഗ​രം​മ​സാ​ല, പി​ഞ്ച്​ മു​ള​കു​പൊ​ടി,

മ​ല്ലി​യി​ല, വേ​വി​ച്ച ചി​ക്ക​ൻ

ത​യാ​റാ​ക്കു​ന്ന വി​ധം

ആ​ദ്യം ജീ​ര​ക​ശാ​ല അ​രി​യും പ​ച്ച​രി​യും മൂ​ന്ന്​ മ​ണി​ക്കൂ​ർ കു​തി​രാ​ൻ വെ​ക്കു​ക. ശേ​ഷം ക​ഴു​കി വൃ​ത്തി​യാ​ക്കി അ​ര​ക്കാ​ൻ ജാ​റി​ലേ​ക്ക് ചേ​ർ​ക്കാം. കൂ​ടെ ഒ​രു മു​ട്ട, കാ​ൽ ക​പ്പ് തേ​ങ്ങ ചി​ര​കി​യ​ത്, ആ​വി​ശ്യ​ത്തി​ന് ഉ​പ്പ് എ​ന്നി​വ കു​റ​ച്ച്‌ വെ​ള്ളം ചേ​ർ​ത്ത് ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്കു​ള്ള മ​സാ​ല ത​യാ​റാ​ക്കാ​ൻ​വേ​ണ്ടി ഉ​ള്ളി, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി, ഗ​രം​മ​സാ​ല, പി​ഞ്ച്​ മു​ള​കു​പൊ​ടി ഇ​വ​യെ​ല്ലാം ചേ​ർ​ത്ത് വ​ഴ​റ്റ​ണം.

മ​ഞ്ഞ​ളും ഉ​പ്പും ചേ​ർ​ത്ത്​ വേ​വി​ച്ച ചി​ക്ക​ൻ ഇ​തി​നൊ​പ്പം ചീ​കി ചേ​ർ​ക്കാം. ഇ​ഡ​ലി ചു​ടു​മ്പോ​ൾ എ​ല്ലാ കു​ഴി​യി​ലും കു​റ​ച്ച്‌ നെ​യ്യ് പു​ര​ട്ട​ണം. ഒ​ട്ടി​പ്പി​ടി​ക്കാ​തി​രി​ക്കാ​ൻ ഇ​ത്​ ഉ​പ​ക​രി​ക്കും. മാ​വ് ഒ​ഴി​ച്ച​ശേ​ഷം അ​തി​ലേ​ക്ക്​ ഒ​രു സ്​​പൂ​ൺ മ​സാ​ല ചേ​ർ​ക്ക​ണം. എ​ന്നി​ട്ട് അ​ട​ച്ചു വെ​ച്ച് 8 -9 മി​നി​റ്റ് വേ​വി​ച്ചെ​ടു​ക്കാം. ചൂ​ടാ​റി​യ ശേ​ഷം ഇ​ഡ​ലി പാ​ത്ര​ത്തി​ൽ നി​ന്ന് ഇ​ള​ക്കി​യെ​ടു​ക്കാം.

Tags:    
News Summary - food recipes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.