പാൽകപ്പ
കപ്പ ചെറുതായി മുറിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് കപ്പ മുങ്ങി നിൽക്കുന്നത്ര വെള്ളത്തിൽ അടച്ചു വെച്ച് വേവിക്കുക. കപ്പ നന്നായി വെന്തു കഴിയുമ്പോൾ വെള്ളം ഊറ്റിയെടുക്കുക. അതിലേക്ക് നാല് ചെറിയ ഉള്ളിയും, രണ്ട് വെളുത്തുള്ളിഅല്ലിയും, രണ്ട് പച്ചമുളകും, കുറച്ച് കറിവേപ്പിലയും ചതച്ചിടുക. ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കുറുക്കിയെടുക്കുക. ഇനി ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണയൊഴിച്ച് ചൂടായിവരുമ്പോൾ കടുകും അരിഞ്ഞുവെച്ച കൊച്ചുള്ളിയും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ചെടുത്ത് വേവിച്ചുവെച്ച പാൽകപ്പയിലേക്ക് ചേർത്ത് യോജിപ്പിക്കുക. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന പാൽകപ്പ റെഡിയായി.
ബീഫ് റോസ്റ്റ്
കുക്കർ ചൂടായിവരുമ്പോൾ രണ്ട് സ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൊരിഞ്ഞുവരുമ്പോൾ അരിഞ്ഞുവെച്ച സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക. ഇത് നന്നായി വഴന്നു വരുമ്പോൾ മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളക് പൊടി, പെരുംജീരകപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം തക്കാളിയരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. നന്നായി വഴറ്റി എണ്ണതെളിഞ്ഞു വരുമ്പോൾ അതിലേക്ക് ബീഫ് ചേർത്ത് യോജിപ്പിക്കുക. കുക്കർ അടച്ച് മീഡിയം തീയിൽ വേവിക്കുക. കുക്കർ മൂന്ന് വിസിൽ വരുമ്പോൾ ഓഫ് ചെയ്ത് എയർ മുഴുവൻ പോയശേഷം തുറക്കുക. സ്വാദിഷ്ടമായ ബീഫ്റോസ്റ്റ് തയാറായി.
ഇനി ഒരു പാത്രത്തിൽ കുറച്ച് പാൽകപ്പയും കുറച്ച് ബീഫ്റോസ്റ്റും ചേർത്ത് മിക്സ്ചെയ്തു കഴിക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ വിഭവമാണ് പാൽകപ്പ ബീഫ്റോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.