പലർക്കും പ്രിയപ്പെട്ട വിഭവമാണ് മീൻ. മീനില്ലാതെ ചോർ ഇറങ്ങാത്ത പലരും നമുക്കിടയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് മൽസ്യം എന്നതിന് ഒരു സംശയവും വേണ്ട. ദിവസവും മീൻ കഴിച്ചാൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
പക്ഷെ എന്നും എണ്ണയിൽ പൊരിച്ച മീൻ കഴിക്കാതെ ഇടക്കൊക്കെ ഇങ്ങനെ ഗ്രിൽ ചെയ്തിട്ടും വറ്റിച്ചെടുത്തുമെല്ലാം കഴിച്ചു നോക്കൂ. വ്യത്യസ്തമായ മസാല കൂട്ട് ആവുമ്പോൾ ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല. മീൻ നമുക്ക് നെടുകെ കീറിയും അല്ലാതെയും ഗ്രിൽ ചെയ്തെടുക്കാം. ദശക്കട്ടിയുള്ള ഷേരി, ഫർഷ്, കോഫർ, ആവോലി, സീബ്രീം തുടങ്ങി ഏതു മീനിനെയും ഇത് പോലെ ഗ്രിൽ ചെയ്തെടുക്കാം.
●മീൻ(വലിയ ഏതു മീനും ആവാം) -1 എണ്ണം
●കാശ്മീരി മുളകുപൊടി -1 1/2 ടേബിൾസ്പൂൺ
●മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
●മല്ലിപ്പൊടി-3/4 ടേബിൾസ്പൂൺ
●കുരുമുളകുപൊടി – 1 ടീസ്പൂൺ
●ഗരം മസാല – 1/2 ടീസ്പൂൺ
●മന്തി മസാല/അറബിക് മസാല- 3/4 ടേബിൾസ്പൂൺ
●ഇഞ്ചി വെളുത്തുള്ളി
പേസ്റ്റ് - 2 ടീസ്പൂൺ
●ചെറുനാരങ്ങാ നീര് - 2
●ചെറിയ ജീരകം പൊടി -1/2 ടീസ്പൂൺ
●ഒലിവ് ഓയിൽ - 4 ടേബിൾസ്പൂൺ
●ഉപ്പ് – ആവശ്യത്തിന്
ഓവൻ പ്രെഹേത് ചെയ്യാനായി 10 മിനിറ്റ് വെക്കുക. കഴുകി വൃത്തിയാക്കിയ മീൻ നടുവേ മുറിച്ചു വെക്കുക. ഒരു ബൗളിലേക്കു മസാല പൊടികളെല്ലാം ചേർത്തു മിക്സ് ചെയ്തു മീനിലേക്കു തേച്ചു കൊടുത്തു 2 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക.
പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്കു വച്ചു 30 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക. ടേസ്റ്റി ഫിഷ് ഗ്രിൽ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.