പച്ച മുന്തിരി പോപ്സിക്കിൾസ്

മധുരിക്കും പച്ച മുന്തിരി കോൽ ഐസ്

കോൽ ഐസിൽ നിന്ന് ഊറി വരുന്ന പഞ്ചസാര വെള്ളം നുണഞ്ഞു നടക്കുക എന്നത് കുട്ടികളടക്കം ഏതൊരാൾക്കും കൊതിയുള്ളതാണ്. എന്നാൽ, ഈ കോവിഡ് കാലത്ത് കടകളിൽ പോയി കോൽ ഐസ് വാങ്ങിക്കാൻ സാധിക്കുകയുമില്ല. വാശി പിടിക്കുന്ന കുറുമ്പന്മാർക്കും കുറുമ്പത്തികൾക്കും വേണ്ടി നമുക്ക് പച്ച മുന്തിരി പോപ്സിക്കിൾസ് വീട്ടിൽ തയാറാക്കാം.

ചേരുവകൾ:

  • പച്ച മുന്തിരി -1 കപ്പ്
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ

തയാറാക്കുന്നവിധം:

കുരു ഇല്ലാത്ത പച്ച മുന്തിരി നന്നായി കഴുകി വൃത്തിയാക്കി വെള്ളം ചേർക്കാതെ മിക്സിയിൽ നല്ല പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയു൦ ഇട്ട് വീണ്ടും അടിക്കുക. കുൽഫി മോൾഡിൽ ഒഴിച്ച് ഫ്രീസറിൽ കുറഞ്ഞത് എട്ട് മണിക്കൂ൪ വച്ചതിന് ശേഷം എടുത്ത് ഉപയോഗിക്കാ൦.

കുൽഫി മോൾഡ് ഇല്ലെങ്കിൽ ഗ്ലാസ്സുകളിൽ പകർത്തി ഐസ്ക്രീ൦ സ്റ്റിക്ക് ഇട്ട് ഫ്രീസറിൽ വെക്കുക. എട്ട് മണിക്കൂറിന് ശേഷം ഇതെടുത്ത് ഒരു പാത്രത്തിൽ കുറച്ച് വെള്ളം നിറച്ച് ഗ്ലാസ്/മോൾഡ് വെള്ളത്തിൽ രണ്ട് മിനിട്ട് ഇറക്കിവെക്കുക. പെട്ടെന്നു വിട്ടുവരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.