1 ഡംബ്ലിങ് പൗഡർ 250 ഗ്രാം
2 മൈദ 250 ഗ്രാം
3 ഈസ്റ്റ് -ഒരു ടേബിൾ സ്പൂൺ
4 പഞ്ചസാര -ഒരു ടേബിൾ സ്പൂൺ
5 വെള്ളം ആവശ്യത്തിന്
6 ഉപ്പ് ആവശ്യത്തിന്
7 മല്ലി ഇല- രണ്ട് ടീസ്പൂൺ
സവാള -കാൽ കഷ്ണം
പച്ചമുളക് (എരിവ് അവശ്യത്തിന്)
8 ഇഞ്ചി ഒരു ടേബിൾ സ്പൂൺ
9 ചെറിയ ജീരകം ഒരു ടേബിൾ സ്പൂൺ
10 കറിവേപ്പില ഒരു തണ്ട്
ആദ്യം ഒന്നു മുതൽ ആറു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. നല്ല കനത്തിൽ ആയി ബറ്റർ ഉണ്ടാകുക (ചപ്പാത്തി മാവ് പോലെ കൂടാനോ, ദോശ മാവ് പോലെ ലൂസ് ആവാനോ പാടില്ല). ശേഷം, ബാക്കി വരുന്ന എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞു യോജിപ്പിക്കുക.
രണ്ടു മണിക്കൂറിനു ശേഷം, കൈയിൽ അല്പം എണ്ണയോ വെള്ളമോ തടവി ഓരോ ബോൾസ് പോലെ ആക്കി എണ്ണയിൽ വറുത്ത് കോരുക. നല്ല ഗോളിബജെ തയാർ. ചട്നിയോടൊപ്പം കഴിച്ചാൽ സ്വാദ് കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.