പാവക്ക അരിമുറുക്ക്

പാവക്ക കൊണ്ടും അരിമുറുക്ക് ഉണ്ടാക്കാം

രുചികരമായ അരിമുറുക്ക് നമ്മൾ വീട്ടിൽ തയാറാക്കി കഴിക്കാറുണ്ട്. അല്ലാത്തവർ കടകളിൽ നിന്ന് അരിമുറുക്ക് വാങ്ങിയും കഴിക്കും. ഇതിൽ നിന്ന് വ്യത്യസ്തമായി പാവക്ക കൊണ്ടും കിടിലൻ അരിമുറുക്ക് ഉണ്ടാക്കാം. 

ചേരുവകൾ:

  • അരിപ്പൊടി - രണ്ട്​ കപ്പ്
  • ഉഴുന്നുപൊടി - അരക്കപ്പ്
  • പാവയ്ക്ക - ഒന്ന്​
  • എള്ള് - ഒരു ടീ. സ്പൂൺ
  • അയമോദകം - ഒരു ടീ. സ്പൂൺ
  • പച്ചമുളക്, ഉപ്പ് - ആവശ്യത്തിന്
  • ഓയിൽ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

പച്ചരി നാല് മണിക്കൂർ കുതിർത്ത ശേഷം പൊടിച്ചെടുക്കുക. ഉഴുന്നു പരിപ്പ് നന്നായി കഴുകിയെടുത്ത് വെള്ളം കളഞ്ഞ ശേഷം ഡ്രൈ ഫ്രൈ ചെയ്ത് പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്ത അരിപ്പൊടിയും ഉഴുന്നുപൊടിയും എള്ള്, അയമോദകം, ഉപ്പ്‌ ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക.

ഇതിലേക്ക് പാവക്ക കുരുകളഞ്ഞതും പച്ചമുളകും കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുത്ത് അരിച്ചെടുത്ത വെള്ളം ചേർത്ത് മുറുക്ക് മാവ് കുഴച്ചെടുക്കുക. കൂടുതൽ ലൂസാകാതെയും ടൈറ്റാകാതെയും ശ്രദ്ധിക്കുക.

ശേഷം സേവനാഴിയിൽ കുറച്ച് ഓയിൽ പുരട്ടിയതിനുശേഷം മുറുക്കി​െൻറ അച്ചിട്ട് തയാറാക്കിവെച്ച മുറുക്ക് മാവ് ചേർത്ത് ഓയിൽ നന്നായി ചൂടായി വരുമ്പോൾ തീ കുറച്ച് ഡയറക്ട് ഓയിലിലേക്ക് ഇടണം. ഇഷ്​ടമുള്ള ഷേപ്പിലിട്ട് നല്ല ക്രിസ്പിയായി ഫ്രൈ ചെയ്ത് ചൂടു പോയതിനു ശേഷം ജാറിൽ സൂക്ഷിച്ച് വെക്കാം. ആവശ്യത്തിന് എടുത്ത് നല്ല ക്രിസ്പിയായി കറുമുറ തിന്നാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.