• ചിക്കൻ 500 ഗ്രാം
• സവാള 2 എണ്ണം
• ജിഞ്ചർ ഗാർലിക് പേസ്റ്റ് 4 ടീ . സ്പൂൺ
• ചില്ലി സോസ് 4 ടീ . സ്പൂൺ
• സോയാസോസ് 3 ടീ . സ്പൂൺ
• ടൊമാറ്റോസോസ് 4 ടീ . സ്പൂൺ
• കോൺഫ്ളോർ 2 ടീ . സ്പൂൺ
• ഹണി 2 ടീ . സ്പൂൺ
• സ്പ്രിങ് ഒനിയൻ, ഉപ്പ്, ഓയിൽ, വെളുത്ത എള്ള് ആവശ്യത്തിന്
ചെറിയ കഷണങ്ങളാക്കിയ ചിക്കനിലേക്ക് രണ്ട് ടീ . സ്പൂൺ ജിഞ്ചർ ഗാർലിക് പേസ്റ്റ്, ഒരു ടീ . സ്പൂൺ സോയ സോസ്, ഒരു ടീ . സ്പൂൺ പെപ്പർപൗഡർ, രണ്ട് ടീ . സ്പൂൺ കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്ത് ഫ്രൈ ചെയ്ത് മാറ്റി വെക്കുക.
ഇതേ ഓയിലിലേക്ക്, അധികം ഓയിൽ ഉണ്ടെങ്കിൽ മാറ്റി വെച്ച്, രണ്ട് ടീ. സ്പൂൺ ഓയിൽ എടുത്ത് ചൂടാകുമ്പോൾ ചെറുതായി കൊത്തിയരിഞ്ഞ സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് എല്ലാസോസും, അരഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്ത കോൺഫ്ലോറും ചേർത്തിളക്കുക.
ആവശ്യത്തിന് ഉപ്പ്, സ്പ്രിങ് ഒനിയൻ, പെപ്പർ പൗഡർ, ഹണി, ഫ്രൈ ചെയ്തുവെച്ച ചിക്കൻ എന്നിവ ചേർത്തിളക്കി അഞ്ച് മിനിറ്റ് മൂടിവെച്ച് കുക്ക് ചെയ്തതിന് മുകളിൽ വെളുത്ത എള്ള് ചേർത്ത് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.