അറബ് രാജ്യങ്ങളിലെ പരമ്പരാഗതവും ജനപ്രിയവുമായ വിഭവമാണ് കുനാഫ. കുനാഫ ഉപയോഗിച്ച് തയാറാക്കാവുന്ന, കറുമുറയായി കഴിക്കാവുന്ന വ്യത്യസ്തമായ വിഭവമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.
ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് എടുത്തുവെച്ച മസാലക്കൂട്ടും കുറച്ച് ഉപ്പും കുറച്ച് എണ്ണയും ചേർത്ത് നല്ലതുപോലെ അര മണിക്കൂർ ചെമ്മീനിൽ മസാല പിടിപ്പിക്കുക. ശേഷം, കുനാഫ എടുത്ത് അതിലേക്ക് കുറച്ച് വെള്ളം കുടഞ്ഞിട്ട് മാറ്റിവെച്ച ചെമ്മീൻ ഓരോന്നും അതിലിട്ട് ചുറ്റി പിടിയാക്കിവെക്കുക.
എന്നിട്ട് ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് കുനാഫ ഓരോന്നും ഇടുക. എന്നിട്ട് ബ്രൗൺ കളറായിട്ട് എണ്ണയിൽ നിന്നും കോരിയെടുക്കാം. ലോ ഫ്ലൈയിമിലേ വേവിക്കാവൂ. ഈ സ്നാക്സ് ടൊമാറ്റോ കെച്ചപ്പിന്‍റെ കൂടെ കഴിക്കാൻ പറ്റുന്ന ഒന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.