തക്കാളി ഉപയോഗിച്ച് രുചിയേറിയ ഹലുവ നമുക്ക് വീട്ടിൽ തന്നെ തയാറാക്കാം.
നല്ലതുപോലെ പഴുത്ത തക്കാളി ഏഴെണ്ണം എടുക്കുക. പാൻ അടുപ്പത്തു വെച്ച് തക്കാളി ഇട്ടുകൊടുക്കുക. ആവശ്യമായ വെള്ളം കൂടി ഒഴിച്ചു കൊടുത്ത ശേഷം മൂടിവെച്ച് കൂടിയ ഫ്ലെയിമിൽ അഞ്ച് മിനിറ്റ് വേവിച്ച് എടുക്കുക. തക്കാളി തണുത്ത ശേഷം തൊലി മാറ്റി ചെറുതായി മുറിച്ച് മിക്സിയിൽ ഇട്ട് നന്നായി അരച്ച് എടുക്കുക. പാൻ അടുപ്പത്തുവെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക.
അതിലേക്ക് തക്കാളി പേസ്റ്റ് ചേർത്ത് മീഡിയം ഫ്ലെയിമിൽ ഇട്ട് തക്കാളിയിലെ വെള്ളം വറ്റിച്ച് എടുക്കുക. വെള്ളം വറ്റി വരുമ്പോൾ കോൺഫ്ലവർ കാൽ കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് ഒഴിച്ച് കൊടുക്കുക. നന്നായി ഇളക്കികൊടുക്കുക. അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് ഡ്രൈ ആക്കി എടുക്കുക. വെളളം വറ്റി കഴിഞ്ഞാൽ ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്തു കൊടുക്കുക.
പാനിൽനിന്ന് ഹൽവ ഒട്ടിപിടിക്കാതെ ആകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് അര ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക. നെയ്യ് തടവിവെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഹൽവ ഇട്ടു കൊടുത്ത് സ്പൂൺവെച്ച് ഷേപ്പ് വരുത്തുക. അതിലേക്ക് വറുത്ത അണ്ടിപ്പരിപ്പു വെച്ച് ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ സെറ്റ് ആകാൻ വെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.