നിങ്ങൾ കഴിച്ചിട്ടുണ്ടോ വയനാട്ടിലെ 'കജായി'

വയനാട്ടിലെ പ്രബല വിഭാഗമായിരുന്ന ചെട്ടി സമുദായത്തിന്‍റെ പ്രധാന പലഹാരമാണ് കജായി. വിരുന്നുകാർ വന്നാലും വിശേഷ ദിനങ്ങളായാലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിഭവമാണിത്. ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. കജായി തയാറാക്കുന്ന വിധമാണ് ഇത്തവണ വിവരിക്കുന്നത്.

ചേരുവകൾ:

  • അരിപ്പൊടി– 500 ഗ്രാം
  • ശർക്കര– 300 ഗ്രാം
  • ചുക്കുപൊടി– അര ടീസ്​പൂൺ
  • മഞ്ഞൾപ്പൊടി– ഒരു നുള്ള്
  • ഏലക്കപ്പൊടി– ഒരു നുള്ള്
  • വെളിച്ചെണ്ണ– അര ലിറ്റർ
  • വാഴയില

തയാറാക്കുന്ന വിധം:

ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കിയ ശേഷം അരിപ്പൊടിയും ചേരുവകളും ചേർത്ത് കുഴക്കുക. വെളിച്ചെണ്ണ പുരട്ടിയ ശേഷം മാവ് വാഴയിലയിൽ പരിപ്പുവടയുടെ ആകൃതിയിൽ പരത്തുക. നടുവിൽ ഒരു ചെറിയ കുഴിയുണ്ടാക്കിയ ശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. 

Tags:    
News Summary - How to make Wayanadan Kajai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.