സൂപ്പർ ടേസ്റ്റിൽ ഇളനീർ ഷേക്ക്

ഇളനീർ ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ല. ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണിത്. സ്ഥിരമായി വ്യായാമം ചെയ്യുന്ന പ്രമേഹ രോഗികൾക്കും കരിക്ക് കഴിക്കാവുന്നതാണ്. കരിക്കു കൊണ്ട് എന്തുണ്ടാക്കിയാലും ഒരു പ്രത്യേക രുചി തന്നെ. കരിക്ക് പുഡ്‌ഡിങ്ങും പായസവും ഇപ്പോൾ സർവ്വസാധാരണയായി ഉണ്ടാക്കാറുണ്ട്. എന്നാൽ, കരിക്ക് ഷേക്ക് കുട്ടികളും മുതിർന്നവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു ഷേക്ക് ഐറ്റം.

ചേരുവകൾ:

  • കരിക്ക് -2 എണ്ണം
  • വാനില ഐസ്ക്രീം -ഒരു സ്കൂപ്
  • ബദാം-6,7 എണ്ണം
  • പഞ്ചസാര-6 ടേബിൾ സ്പൂൺ
  • പാൽ -3/4 ലിറ്റർ

ഉണ്ടാക്കുന്ന വിധം:

ബദാം കുറച്ചു നേരം വെള്ളത്തിലിട്ട് വെച്ച് അതിന്‍റെ തൊലി കളഞ്ഞെടുക്കുക. കരിക്കിന്‍റെ കഴമ്പും കരിക്ക് വെള്ളവും ഒരുമിച്ച് മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് ഐസ്ക്രീമും പഞ്ചസാരയും ബദാമും പാൽ കട്ട ആക്കിയതും ഇട്ട് നന്നായൊന്നു അരച്ചെടുക്കുക. നമ്മുടെ ഇളനീർ ഷേക്ക് തയ്യാർ.

Tags:    
News Summary - Ilanir Shake in Super Taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.