കമീറ അറബിക് ബ്രെഡ്

ചേരുവകൾ

  • മൈദ- ഒന്നര കപ്പ്
  • പാൽപൊടി -രണ്ട് ടേബ്ൾ സ്പൂൺ
  • യീസ്റ്റ് -ഒരു ടീസ്പൂൺ
  • പഞ്ചസാര -ഒരു ടീസ്പൂൺ
  • മുട്ട -ഒന്ന്
  • ചെറു ചൂടുപാൽ- അര കപ്പ്
  • ഉപ്പ്- ആവശ്യത്തിന്
  • ഏലക്ക​പ്പൊടി -കാൽ ടീസ്പൂൺ
  • കുങ്കുമപ്പൂവ് -ഒരു നുള്ള് (ആവശ്യമുണ്ടെങ്കിൽ മാത്രം)
  • തൈര് - ഒരു ടേബ്ൾ സ്പൂൺ
  • ഒലിവ് ഓയിൽ - ഒരു ടേബ്ൾ സ്പൂൺ
  • വെളുത്ത എള്ള് - ഒരു കപ്പ്

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രമെടുത്ത് അതിലേക്ക് മൈദ, പാൽപൊടി, പഞ്ചസാര, യീസ്റ്റ്, മുട്ട, ഏലക്കപ്പൊടി, തൈര്, ഒലിവ് ഓയിൽ, ഉപ്പ് എന്നിവയെല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക.

ശേഷം, ചെറു ചൂടുപാൽ ഉപയോഗിച്ച് നല്ല സോഫ്റ്റ് ആയിട്ട് കുഴച്ചെടുക്കുക. മുകളിൽ കുറച്ച് ഓയിൽ തടവി രണ്ടു മണിക്കൂർ പൊങ്ങിവരുന്നതിനായി മാറ്റിവെക്കുക. ശേഷം, മാവ് ഒന്നുകൂടി കുഴച്ച് നാലോ അഞ്ചോ ഉരുളകളാക്കി മാറ്റിവെക്കുക.

ഓരോ ഉരുളകളും കൈകൊണ്ട് ചെറുതായി അമർത്തി വെളുത്ത എള്ളിൽ മുക്കിയെടുത്ത ശേഷം കുറച്ച് കനത്തിൽ (അര ഇഞ്ച് വരെ) പരത്തിയെടുത്ത് നാലായി മുറിച്ചെടുത്ത് ചൂടായ എണ്ണയിൽ വറുത്ത് കോരുക. ഈ രുചികരമായ അറബിക് ബ്രെഡ് (യമനി-ഇമാറാത്തി ബ്രെഡ്) ഹമൂസിന്റെയും എല്ലാത്തരം കറികളുടെയും കൂടെ കഴിക്കാവുന്നതാണ്.

Tags:    
News Summary - Kamira Arabic Bread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.