കപ്പ വട ചൂടോടെ കഴിക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ചൂടു കപ്പ വടയോടൊപ്പം നല്ല ചൂടൻ സുലൈമാനി കൂടി ആയാലോ... സംഗതി പൊളിക്കും... കപ്പ വടയുടെ റെസിപ്പി പരിചയപ്പെടാം...
വൃത്തിയാക്കിയ ശേഷം വെള്ളത്തിലിട്ട് കപ്പ നന്നായി പുഴുങ്ങുക. പുഴുങ്ങിയ കപ്പ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിൽ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചു ഉടച്ചുവെക്കുക. ശേഷം അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില, മൈദ, അരിപ്പൊടി, മുളക് പൊടി, ഗരം മസാല എന്നിവ ഉടച്ചുവെച്ച കപ്പയിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കുഴമ്പ് രൂപത്തിലാക്കിയ ശേഷം വട രൂപത്തിൽ തയ്യാറാക്കി മാറ്റിവെക്കാം. ഇത്തിരി വെള്ളം നനച്ച് കൈയ്യിൽവെച്ച് തന്നെ വട രൂപത്തിൽ മാറ്റാം. തുടർന്ന് തിളച്ച എണ്ണയിലിട്ട നന്നായി മൊരിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.