നല്ലൊരു സദ്യ ഉണ്ണണമെങ്കിൽ മലയാളിക്ക് പപ്പടം നിർബന്ധമാണ്. സദ്യ മാത്രമല്ല ദോശ, ഇഡ്ഡലി തുടങ്ങി പായസത്തിൽവരെ നാം പപ്പടം ചേർത്ത് കഴിക്കും. മിക്കപ്പോഴും നാം പപ്പടം കടയിൽനിന്ന് വാങ്ങാറാണ് പതിവ്. പാക്കറ്റുകളിലുമായി വിപണിയിൽ ലഭിക്കുന്ന പപ്പടം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നല്ല ഒന്നാന്തരം പപ്പടം വീട്ടിൽ തയ്യാറാക്കാനാവും എന്നതാണ് വാസ്തവം. കുറഞ്ഞ സമയവും ചിലവും മാത്രമാണ് പപ്പടം വീട്ടിൽ തയ്യാറാക്കാൻ ആവശ്യമുള്ളത്. പപ്പടം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങളും പാചകവിധിയും പരിചയപ്പെടാം.
ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക. വെള്ളം കുറച്ച് ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക.
കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക. പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക. നല്ല ഒന്നാന്തരം പപ്പടം തയ്യാറായിക്കഴിഞ്ഞു.
പപ്പടം വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിച്ചാൽ ഒരു മാസമെങ്കിലും കേടുകൂടാതെ ഇരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.