കാബൂൾ പുലാവ് ഉണ്ടാക്കാം

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ -ഒ​രു കി​ലോ
  • ബ​സു​മ​തി അ​രി -ഒ​രു കി​ലോ
  • സ​വാ​ള -4 വ​ലു​ത്
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് -
  • ര​ണ്ട്​ ടേ​ബി​ൾ സ്പൂ​ൺ
  • ഗ​രം മ​സാ​ല -
  • ഒ​രു ടേ​ബി​ൾ സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി -
  • ര​ണ്ട്​ ടേ​ബി​ൾ സ്പൂ​ൺ
  • തൈ​ര് -ര​ണ്ട്​ ടേ​ബി​ൾ സ്​​പൂ​ൺ
  • എ​ണ്ണ -ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് -പാ​ക​ത്തി​ന്
  • നെ​യ്യ് -ര​ണ്ട്​ ടേ​ബി​ൾ സ്പൂ​ൺ
  • വെ​ള്ളം -ആ​വ​ശ്യ​ത്തി​ന്
  • ഗ്രേ​റ്റ് ചെ​യ്ത കാ​ര​റ്റ് -ഒ​രു പി​ടി
  • ക​റു​ത്ത മു​ന്തി​രി -മൂ​ന്ന്​
  • ടേ​ബി​ൾ സ്പൂ​ൺ

തയാറാക്കുന്ന വിധം

പാത്രം അ​ടു​പ്പി​ൽ വെ​ച്ച് ആ​വ​ശ്യ​ത്തി​ന് എ​ണ്ണ ഒ​ഴി​ച്ച് ചി​ക്ക​നും സ​വാ​ള അ​രി​ഞ്ഞ​തും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക്ക്​ തൈ​രും ഗ​രം​മ​സാ​ല​യും കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്തി​ള​ക്കു​ക. ഒ​രു ഗ്ലാ​സ് അ​രി​ക്ക് ര​ണ്ടു ഗ്ലാ​സ് വെ​ള്ളം എ​ന്ന ക​ണ​ക്കി​ൽ ഒ​ഴി​ച്ച് തി​ള​പ്പി​ക്ക​ണം.

ശേ​ഷം ക​ഴു​കി 20 മി​നി​റ്റ് വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു​വെ​ച്ച അ​രി ചേ​ർ​ക്ക​ണം. ആ​ദ്യം വ​ലി​യ തീ​യി​ൽ 10 മി​നി​റ്റ് വേ​വി​ക്ക​ണം. ശേ​ഷം 10 മി​നി​റ്റ്​ ചെ​റി​യ തീ​യി​ലും വേ​വി​ച്ച് വ​റ്റി​ച്ചെ​ടു​ക്കു​ക. അ​വ​സാ​നം നെ​യ്യി​ൽ വ​ഴ​റ്റി​യ കാ​ര​റ്റ് ഗ്രേ​റ്റ് ചെ​യ്ത​തും മു​ന്തി​രി​യും മു​ക​ളി​ൽ വി​ത​റി ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ക.

Tags:    
News Summary - Lets make Kabul Pulavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.