തയാറാക്കുന്ന രീതി
ചിക്കൻ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് വേവിക്കുക. ശേഷം ചെറുതായി മുറിച്ചുവെക്കുക.
വൈറ്റ് സോസ് ഉണ്ടാക്കാൻ
ഒരു സോസ് പാനിൽ ബട്ടർ ചൂടാക്കി മൈദ ചേർത്ത് ഇളക്കി വെന്തുവരുമ്പോൾ പാൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തിളച്ചു കുറുക്കിയാൽ ഉപ്പും കുരുമുളകുപൊടിയും ഒറിഗാനോ 1/2 സ്പൂണും ചേർത്ത് മാറ്റിവെക്കുക.
ചിക്കൻ മസാല തയാറാക്കാൻ
ഒരു പാനിൽ 2 ടേബ്ൾ സ്പൂൺ ഓയിൽ ഒഴിച്ച് ചെറുതായി മുറിച്ച വെളുത്തുള്ളി വഴറ്റുക, അതിലേക്ക് ഒരു സവാള പൊടിയായി മുറിച്ചത് ചേർത്ത് വഴറ്റി, കാപ്സിക്കം വഴറ്റുക, പിന്നെ തയാറാക്കിയ തക്കാളി ചേർത്ത് വഴറ്റി വേവിച്ചുവെച്ച ചിക്കൻ ചേർത്ത് മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് ആവശ്യമുള്ള ഉപ്പും ചതച്ച മുളകും ഒറിഗാനോയും ചേർത്ത് മാറ്റിവെക്കുക.
ഇനി ലസാനിയ സെറ്റ് ചെയ്യാം
ഒരു ഓവൻ പ്രൂഫ് പാത്രത്തിൽ ബട്ടർ പുരട്ടുക. കുറച്ച് വൈറ്റ് സോസ് എല്ലാവിടെയുമായി നിരത്തി മേലെ അരികു മുറിച്ച നാലു ബ്രെഡ് പീസസ് നിരത്തി വെക്കുക. മുകളിൽ ചിക്കൻ മസാല, അതിനു മുകളിൽ പകുതി വൈറ്റ് സോസ് വെക്കുക. നന്നായി സ്പ്രെഡ് ചെയ്യണം. മേലെ പകുതി ചീസ് ഇടുക.
ചില്ലി േഫ്ലക്ക്സ് ഇടുക. വീണ്ടും ബ്രെഡ് പീസസ് നാലെണ്ണം നിരത്തുക. പിന്നെയും വൈറ്റ് സോസ് ചേർക്കുക. മുകളിൽ ബാക്കിയുള്ള ചീസ് മുഴുവൻ നിരത്തി കുറച്ച് ചിക്കൻ മസാല മേലെ ഇടുക. ഏറ്റവും മുകളിൽ ചില്ലി േഫ്ലക്ക്സ് തൂകി 200 ഡിഗ്രി പ്രീ ഹീറ്റഡ് ഓവനിൽവെച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.