കല്യാണ ബിരിയാണി നമുക്കെല്ലാം പ്രിയപ്പെട്ടതാണ്. എന്നാൽ മലബാർ ഭാഗങ്ങളിലെ കല്യാണ ബിരിയാണിയോട് അൽപം ഇഷ്ടം കൂടുതൽ ഉണ്ട്. എല്ലോടു കൂടിയ ബീഫ് ചേർത്ത് തയ്യാറാക്കുന്ന ആ രസികൻ മലബാർ സ്പെഷ്യൽ ബിരിയാണിയുടെ രുചി കഴിച്ചു തന്നെ അറിയണം. ലോക്ക്ഡൗൺ കാലത്ത് മിക്കവരും മിസ് ചെയ്യുന്ന ഒന്നാണ് ആ കല്യാണ ബിരിയാണി. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റിയ വിഭവമാണിത്.
ബീഫിന് പകരം മട്ടനിലും ഇതേ രീതിയിൽ ഉണ്ടാക്കാവുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു ബിരിയാണിയാണിതെന്നതിൽ ഒരു സംശയവും ഇല്ല. മലബാർ ബിരിയാണി ഉണ്ടാക്കുന്നത് കൈമ അരി അല്ലെങ്കിൽ ജീരകശാല അരി ഉപയോഗിച്ചാണ്.
ഒരു കുക്കറിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ഏലക്ക, ഗ്രാമ്പു , പട്ടയില എന്നിവ ഇട്ട ശേഷം ഇഞ്ചി+വെളുത്തുള്ളിചതച്ചത് ഇട്ട് ഒന്ന് വഴറ്റിഎടുക്കണം. അതിലേക്ക് പച്ച മുളക് ചതച്ചത് ഇട്ട് ഒന്ന് വഴറ്റിയ ശേഷം ഒരു വലിയ ഉള്ളി അരിഞ്ഞിട്ട് വീണ്ടും വഴറ്റി കൊടുക്കുക. തക്കാളി ചേർത്ത ശേഷം കഴുകി വൃത്തിയാക്കിയ ബീഫ് ഇടുക. മുകളിലേക് കുരുമുളക് പൊടിയും, മല്ലിപ്പൊടിയും, ഗരം മസാല പൊടിയും ഇട്ട് തൈരും ചേർത്ത് ആവശ്യത്തിന് മല്ലിയിലയുംപൊതീനയും ഉപ്പും കൂടി ഇടാം. ഇനി ചെറുതീയിൽ 45 മിനിറ്റ് വേവിച്ചെടുക്കുക.
അതെ സമയം വേറെയൊരു ചെമ്പിൽ ഓയിലും നെയ്യും യോജിപ്പിച്ചൊഴിച്ചു ഉള്ളി എല്ലാം വറുത്തെടുക്കുക.വറുത്തെടുക്കുമ്പോൾ പഞ്ചസാര കൂടി ചെർത്തു കൊടുക്കുക.ശേഷം അതേ ചെമ്പിൽ ഏലക്ക,ഗ്രാമ്പു,പട്ടയില,പട്ട,അണ്ടിപ്പരിപ്പ് ഇവ ചേർത്ത് 1 ഗ്ലാസ് അരിക്ക് 1.5ഗ്ലാസ് വെള്ളം എന്ന അളവിൽ ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.നേരത്തെ വറുത്തു വെച്ച ഉള്ളി എല്ലാം വേവിച്ചു വെച്ച ബീഫ് മസാലയിലേക് ഇട്ടു യോജിപ്പിച്ചെടുക്കുക.ദം ഇടാനുള്ള ചെമ്പിലേക്ക് മാറ്റുക .
മല്ലിയില പൊതീന എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. അരി വെന്ത ശേഷം ബീഫ് മസാലയുടെ മുകളിൽ ലെയർ ആക്കി ഇടുക.ഇടക്കിടക്കു വറുത്തെടുത്ത ഉള്ളിയും, മല്ലിയിലയും ,പൊതീനയും, നെയ്യും,ഗരം മസാല പൊടിയും ഇട്ടു കൊടുത്തു ആവി പുറത്തു പോകാത്ത വിധം ഫോയിൽ കൊണ്ട് മൂടി അടപ്പിട്ടു കൊടുത്തു 45-60മിനിറ്റ് ദം ഇടുക. ഉഷാറ് കല്ല്യാണ ബിരിയാണി റെഡി. പൂതി തീരോളം കഴിച്ചാട്ടെ..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.