ക്രീം ഇല്ലാതെ മാംഗോ കോൽ ഐസ്

വർഷങ്ങൾ കഴിഞ്ഞാലും കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏവർക്കും നാവിൽ രുചിയൂറുന്ന ഒാർമയാണ് കോൽ ഐസ്. രൂപം മാറിയെങ്കിലും കോൽ ഐസ് ഇപ്പോഴും പഴയ കോൽ ഐസ് തന്നെ. മാങ്ങ ഉപയോഗിച്ച് നമുക്ക് വീട്ടിൽ കോൽ ഐസ് തയാറാക്കാം.

ചേരുവകൾ:

  • പാൽ - 3 കപ്പ്
  • പഞ്ചസാര -1/2 കപ്പ് 
  • കോൺ ഫ്ലോർ -2 ടീസ്പൂൺ 
  • പഴുത്ത മാങ്ങാ -1 എണ്ണം (വലിയത്) 
  • വൈറ്റ് പ്ലെയിൻ ചോക്ലേറ്റ് - 1 കപ്പ് (ഇല്ലെങ്കിലും സാരമില്ല)

തയാറാക്കുന്നവിധം:

പഞ്ചസാര ചേർത്തിളക്കി പാൽ ലോ ഫ്ളയിമിൽ തിളപ്പിച്ചു പകുതി ആക്കുക. ഇതിലേക്ക് കോൺ ഫ്ലോർ ചേർത്തിളക്കി ഓഫ്‌ ആക്കി ചൂടാറാൻ വെക്കുക. ചോക്ലേറ്റ് മൈക്രോവേവ് ചെയ്തോ ചൂട് വെള്ളത്തിൽ ഒരു ബൗൾ വെച്ച് അതിൽ ചോക്ലേറ്റ് മെൽറ്റ് ചെയ്തോ എടുക്കുക. ഇതിലേക്ക് മാങ്ങാ അരച്ച് ചേർക്കുക. ചോക്ലേറ്റ് ഇല്ലെങ്കിൽ വെറും മാങ്ങാ കുറച്ച് പഞ്ചസാര ചേർത്ത് അരച്ചുവെച്ചാലും മതി. 

പാൽ ആറിയ ശേഷം ഐസ്ക്രീം മോൾഡിലേക്ക് ഒഴിക്കുക. സ്റ്റിക്ക് വെച്ച് നാലു മണിക്കൂർ ഫ്രീസ് ചെയ്യുക. നാല് മണിക്കൂറിന് ശേഷം സെറ്റായ ഐസ്ക്രീം ബാർ ഏതാനും സെക്കൻഡ്‌സ് ഒരു ഗ്ലാസ്സ് വെള്ളത്തിൽ മോൾഡ് മുക്കിവെച്ച ശേഷം പുറത്തെടുക്കുക. ഈ മോൾഡിലേക്കു നമ്മുടെ മാങ്ങാ മിശ്രിതം രണ്ട് ടേബിൾ സ്പൂൺ ഒഴിക്കുക. ഇതിലേക്ക് ഐസ്ക്രീം ബാർ വെക്കുക. അടിപൊളി മാംഗോ ബാർ തയ്യാർ. 

(ചോക്ലേറ്റ് ചേർത്ത മാങ്ങാ അരച്ചതാണ് ചേർത്തെങ്കിൽ ഒരു മണിക്കൂറും വെറും മാങ്ങാ അരച്ചതാണെങ്കിൽ രണ്ട് മണിക്കൂറും ഫ്രീസ് ചെയ്യുക.)

Tags:    
News Summary - Mango Bar or Raw Mango Bar How To Make

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.