മത്തി പെരളൻ

കപ്പയും മത്തി പെരളനും ഒരു കിടു കോംബോ

കപ്പ/പൂള പുഴുക്കും മത്തി പെരളനും/ കറിയും എന്ന് കേട്ടാൽ ഒന്ന് രുചിച്ച് നോക്കാത്തവർ ആരും തന്നെ മലയാളികൾക്കിടയിലില്ല. ഈ വിഭവങ്ങളുടെ രസതന്ത്രം അത് കഴിച്ചാലേ അറിയാൻ കഴിയൂ. എളുപ്പത്തിൽ തയാറാക്കാവുന്ന ഈ മത്തി പെരളൻ കൂട്ടി ഒന്ന് കപ്പ പുഴുക്ക് കഴിച്ചു നോക്കൂ...

ചേരുവകൾ:

  • മത്തി - 8 മുതൽ10 വരെ എണ്ണം
  • വറ്റൽ മുളക് - 6 മുതൽ 7 വരെ എണ്ണം
  • മല്ലി - 3 ടേബിൾ സ്പൂൺ
  • ചെറിയ ഉള്ളി -10 മുതൽ 12 വരെ എണ്ണം
  • മഞ്ഞൾപൊടി - ½ ടീസ്പൂൺ
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യം മുളകും മല്ലിയും 10 മിനിറ്റ് കുതിർത്തതിനു ശേഷം അരച്ചെടുക്കുക. ചെറിയ ഉള്ളി ചതച്ച് എടുക്കുക. അതിനുശേഷം ഇരുമ്പ് ചീനച്ചട്ടിയിൽ അരച്ചെടുത്ത കൂട്ടും മഞ്ഞളും ഉള്ളി ചതച്ചതും ഉപ്പും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. പിന്നീട് വൃത്തിയാക്കി വെച്ചിരിക്കുന്ന മത്തി ഓരോന്നായി ഇട്ട് നല്ല പോലെ യോജിപ്പിച്ചശേഷം അടുപ്പത്തുവെച്ച് വേവിച്ച ശേഷം വറ്റി വരുമ്പോൾ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങിവെക്കുക.

ടിപ്സ്

മീൻ കഷണങ്ങളാക്കിയതിന് ശേഷം കുറച്ച് ഉപ്പ് പൊടി പുരട്ടിവെക്കുക. അര മണിക്കൂർ ശേഷം കഴുകിയെടുത്താൽ മീൻ പൊടിഞ്ഞു പോവുകയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.